സെപ്തംബര്‍ 15 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രമോഷണല്‍ വീഡിയോയും സ്വാഗതനൃത്തത്തിനുള്ള ഗാനവും തയ്യാറായി. യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റിയുടെ പ്രസിഡന്റും സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സെന്റ് സൈമണ്‍സ് ഇടവകയുടെ വികാരിയുമായ റവ.ഫാ. ജോമോന്‍ പുന്നൂസ് കൊച്ചുപറമ്പില്‍ അച്ചന്‍ രചിച്ച തനിമയോടെ ഒരുമയോടെ അണിനിരന്നിടാം എന്നു തുടങ്ങുന്ന ക്‌നാനായത്വം തുളുമ്പുന്ന മനോഹരഗാനത്തിന് സംഗീതവും ഓര്‍ക്കസ്‌ട്രേഷനും നല്‍കി ആലപിച്ചിരിക്കുന്നത് തൃശൂര്‍ സ്വദേശിയും ക്രിസ്തീയ ഡിവോഷണല്‍ ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ തോമസ് തൈതാടത്ത് ആണ്.
തനിമയോടെ ഒരുമയോടെ എന്നു തുടങ്ങുന്ന ഈ ഗാനത്തിന് പ്രോഗ്രാം കണ്‍വീനറായ ജിനു കുര്യാക്കോസും സ്വാഗതനൃത്തത്തിന് പരിശീലനം നല്‍കി വരുന്ന പ്രമുഖ ഡാന്‍സ് ടീച്ചര്‍ സബ്‌ന സത്യ എന്നിവരും ചേര്‍ന്ന് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നു. സെന്റ് സൈമണ്‍സ് ഇടവകയിലെ മുഴുവന്‍ അംഗങ്ങളും അണിനിരക്കുന്ന സ്വാഗതനൃത്തത്തിന്റെ പരിശീലനം പരിസമാപ്തിയിലേക്കെത്തുന്നതായി പ്രോഗ്രാം കണ്‍വീനര്‍ ജിനു കുര്യാക്കോസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജിനു കുര്യാക്കോസ്- 07932731224
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല