സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന് നിശ്ചയിച്ച അഭയാര്‍ഥി ക്വാട്ടയില്‍ ബ്രിട്ടന് അപ്രിയം. ഓരോ ഇയു അംഗരാജ്യങ്ങളും സ്വീകരിക്കേണ്ട അഭയാര്‍ത്ഥികളുടെ ക്വാട്ട തയ്യാറായെങ്കിലും ബ്രിട്ടന് വിട്ടുനില്‍ക്കുമെന്ന് സൂചന. അഭയാര്‍ത്ഥി പ്രശ്നം ചര്‍ച്ച ചെയ്യാനായി വിളിച്ചുകൂട്ടിയ ഇയു അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ഉച്ചകോടിയില്‍ ധാരണയായെങ്കിലും പദ്ധതിയില്‍ പങ്കുചേരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ ബ്രിട്ടന് കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചില്ലെങ്കില്‍ ഇയു പരിഷ്ക്കരണ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുമെന്ന് ജര്‍മ്മനി ഭീഷണി മുഴക്കിയതോടെ ബ്രിട്ടന് വഴങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയെ കൂടാതെ അയര്‍ലാന്‍ഡ്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളും ഓപ്റ്റ് ഇന്‍ സ്കീമില്‍ ചേര്‍ന്നിട്ടുണ്ട്. അവസാനവട്ട ചര്‍ച്ചകളില്‍ ഈ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സമ്മതിച്ചാതായിട്ടാണ് സൂചനകള്‍.
ഏകദേശം 160,000 ത്തോളം അഭയാര്‍ത്ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തിയിട്ടുള്ളത്. ഇതില്‍ നാല്പതിനായിരത്തോളം പേര് 2015 മേയ് മാസത്തോടെ യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയതാണ്. എന്നാല്‍ ബാക്കിയുള്ള 120,000 ഓളം ആളുകള്‍ സെപ്റ്റംബര്‍ മാസത്തിലാണ് ബ്രിട്ടനിലേക്ക് എത്തിയത്.
ജര്‍മ്മനിയാണ് ഏറ്റവും അധികം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്കാന് തയ്യാറായിട്ടുള്ളത്. മൊത്തം 40,206 അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനി അഭയം നല്‍കും. ഫ്രാന്‍സ് എകദേശം 30783 അഭയാര്‍ത്ഥികളെ ഏറ്റെടുക്കും. ബാക്കിയുള്ള രാജ്യങ്ങളുടെ കണക്കുകള്‍ താഴെ,
സ്പെയിന് 19,219 12.0%
പോളണ്ട് 11,946 7.5%
നെതര്‍ലാന്‍ഡ് 9,261 5.8%
റൊമേനിയ 6,351 4.0%
ബെല്‍ജിയം 5,981 3.7%
സ്വീഡന് 5,838 3.6%
ഓസ്ട്രിയ 4,853 3.0%
പോര്‍ച്ചുഗല്‍ 4,775 3.0%
ചെക്ക് റിപ്പബ്ലിക്ക് 4,306 2.7%
ഫിന്‍ലാന്‍ഡ് 3,190 2.0%
സ്ലോവാക്യ 2,87 1.4%
ബള്‍ഗേറിയ 2,172 1.4%
ക്രൊയേഷ്യ 1,811 1.1%
ലിത്വാനിയ 1,283 0.8%
സ്ലൊവേനിയ 1,126 0.7%
എസ്റ്റോണിയ 1,111 0.7%
ലാത്വിയ 1,043 0.7%
ഹംഗറി 827 0.5%
ലക്സംബര്‍ഗ്ഗ് 808 0.5%
സൈപ്രസ് 447 0.3%
മാള്‍ട്ട 425 0.3%
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല