സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍നിന്ന് യൂറോപ്യന്‍ യൂണിയന്‍ പുറത്ത്; ഇയു ഇല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടന്‍ വിതരണം ചെയ്തു തുടങ്ങി. ബ്രെക്‌സിറ്റ് വൈകിയെങ്കിലും യൂറോപ്യന്‍ യൂണിയന്റെ പേരില്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടന്‍ വിതരണം ചെയ്തുതുടങ്ങി. മാര്‍ച്ച് 30നാണ് പുതിയ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തുതുടങ്ങിയത്.
ബ്രെക്‌സിറ്റ് തീയതിയായി ആദ്യം നിശ്ചയിച്ചത് മാര്‍ച്ച് 29 ആയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വിടുതല്‍ കരാര്‍ അംഗീകരിക്കാന്‍ വൈകുന്നതുമൂലം തീയതി ഏപ്രില്‍ 12 വരെ നീട്ടി. ജൂണ്‍ 30 വരെ നീട്ടണമെന്ന് ബ്രിട്ടന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ നിശ്ചയപ്രകാരം ബ്രെക്‌സിറ്റ് നടപ്പാകുമെന്നു കരുതി അച്ചടിച്ച പാസ്‌പോര്‍ട്ടുകളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
അതേസമയം ബ്രെക്‌സിറ്റ് വന്നാലും ജര്‍മനി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വീസ ഫ്രീ ട്രാവല്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കരാറോടുകൂടിയോ കരാറില്ലാതെയോ ബ്രക്‌സിറ്റ് പൂര്‍ത്തിയായാല്‍ ജര്‍മനി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വീസഫ്രീ അനുവദിച്ചേുമെന്നു സൂചന. മൂന്നു മാസത്തില്‍ കുറയാത്ത യാത്രകള്‍ക്ക് വീസ ഇല്ലാതെ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഷെങ്കന്‍ മേഖലയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്നാണ് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം ഇയുവിനോട് ശിപാര്‍ശ ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല