1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: ആണവ കരാര്‍ വിഷയത്തില്‍ ഇറാനും യൂറോപ്യന്‍ യൂനിയനുമായുള്ള ഉന്നതതല ചര്‍ച്ച വ്യാഴാഴ്ച; മഞ്ഞുരുകുമെന്ന് പ്രതീക്ഷ. ഇതിനായി ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫിനെ യൂറോപ്യന്‍ യൂനിയന്‍ ക്ഷണിച്ചിട്ടുണ്ട്.

ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ആറ് ലോകരാജ്യങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാര്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. 2015ല്‍ ഇറാനുമായുണ്ടാക്കിയ കരാറില്‍നിന്ന് യു.എസ് പിന്മാറുമെന്ന് അറിയിച്ചതിന് പിന്നാലെ കരാര്‍ പിന്‍വലിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് കരാര്‍ സംരക്ഷിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച. ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് വ്യാഴാഴ്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇറാന്റെ ആണവപദ്ധതികള്‍ അന്താരാഷ്ട്രതലത്തില്‍ പങ്കുവെക്കുകയെന്ന ലക്ഷ്യത്തോടെ ആറ് പ്രധാന രാജ്യങ്ങളുമായാണ് ഇറാന്‍ കരാറിലേര്‍പ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.