പാരീസ്: യൂറോ സോണ്‍ രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന അനൈക്യ പ്രവണതകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങള്‍ യൂറോയില്‍ നിന്നും മാറാന്‍ ശ്രമം നടത്തുന്നതും മറ്റും മറ്റു അംഗ രാജ്യങ്ങള്‍ക്ക് ഉണ്ടാക്കുന്ന ആശങ്കയും വലുതാണ്. എന്തായാലും ഇത് അവസാനിപ്പിക്കുന്നതിനെ ക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും വീണ്ടും വരുന്ന തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.
കടക്കെണി രൂക്ഷമായി ബാധിച്ചിരിക്കുന്ന മേഖലയെ താങ്ങി നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനൈക്യം ഒട്ടും സഹായകമാകില്ല എന്ന് ഇരു രാഷ്ട്ര തലവന്മാര്‍ക്കും ഉറപ്പാണ്. ഈ സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം കുറയാതെ കാക്കാനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും കൂടിയാലോചിക്കും. ജനുവരി 30നു നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു മുമ്പ് ജര്‍മനിയും ഫ്രാന്‍സും ചേര്‍ന്ന് ചില സുപ്രധാന തീരുമാനങ്ങളും സ്വീകരിക്കുമെന്നും കരുതുന്നു.
അതേസമയം, വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച സര്‍ക്കോസി ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ ടാക്സ് ഫ്രാന്‍സില്‍ ഏകപക്ഷീയമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട് എന്നാണു സൂചന. ജര്‍മനി സഹകരിച്ചില്ലെങ്കിലും തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്തായാലും ചര്‍ച്ച എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല