മരിയോ ഗോമസിന്റെ ഇരട്ട ഗോളുകളില്‍ ഹോളണ്ടിനെ വീഴ്ത്തി ജര്‍മനി യൂറോയുടെ നോക്കൗട്ട് ഘട്ടത്തിലേക്ക് ഒരുപടി കൂടി അടുത്തു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഹോളണ്ട് ഏറെക്കുറെ പുറത്താകലിന്റെ വക്കിലുമെത്തി. 24-ാം മിനിറ്റിലും 38-ാം മിനിറ്റിലുമാണ് ഗോമസിന്റെ സുവര്‍ണ പാദുകങ്ങളില്‍നിന്ന് ജര്‍മനിയുടെ വിജയഗോളുകള്‍ വന്നത്. 73-ാം മിനിറ്റില്‍ വാന്‍ പേഴ്‌സി ഡച്ചിനായി ഒരുഗോള്‍ മടക്കി.
മരണഗ്രൂപ്പിന്റെ നൂല്‍പാലത്തില്‍ പോര്‍ചുഗലിന് പ്രതീക്ഷകളിലേക്കുള്ള തിരിച്ചുവരവൊരുക്കി 87ാം മിനിറ്റില്‍ സില്‍വസ്റ്റര്‍ വറേലയുടെ ഗോള്‍. ഗ്രൂപ് ‘ബി’യിലെ അതിനിര്‍ണായക മത്സരത്തില്‍ ഡെന്മാര്‍ക്കിനെ രണ്ടിനെതിരെ മൂന്നു ഗോളിന് മറികടന്ന പറങ്കിപ്പട യൂറോകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ അണയാതെ കാത്തു. മൂന്നു പോയന്റുള്ള പോര്‍ചുഗലിന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പിക്കാനായാല്‍ അവസാന എട്ടിലെത്താന്‍ കഴിയും. പെപെയുടെയും ഹെല്‍ഡര്‍ പോസ്റ്റിഗയുടെയും ഗോളുകളില്‍ 2-0ത്തിന് മുന്നിലെത്തിയ പോര്‍ചുഗലിനെതിരെ നിക്ക്ളാസ് ബെന്‍ഡ്നറുടെ ഇരട്ടഗോളുകളിലാണ് ഡെന്മാര്‍ക് ഒപ്പമെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല