പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ യൂറോകപ്പിന്റെ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ 4-2ന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ യൂറോകപ്പ് ഫൈനലിലെത്തിയത്. സ്‌പെയിനിനുവേണ്ടി അന്ദ്രെ ഇനിയസ്റ്റ, സെര്‍ജിയോ റാമോസ്, സെസ്‌ക് ഫാബ്രികാസ്, ജെറാര്‍ഡ് പിക്വെ എന്നിവര്‍ ലക്ഷ്യംകണ്ടു. പോര്‍ച്ചുഗലിനുവേണ്ടി പെപ്പെ, നാനി എന്നിവര്‍ വലകുലുക്കിയപ്പോള്‍, ബ്രൂണോ ആല്‍വ്‌സിന്റെ കിക്ക് ക്രോസ് ബാറില്‍ത്തട്ടിത്തെറിക്കുകയും ജോവോ മൗട്ടീന്യോയുടെ കിക്ക് കസിലാസ് തടഞ്ഞിടുകയുംചെയ്തു.
സ്‌പെയിന് കളിക്കാന്‍ അവസരം നല്‍കാതെ ആക്രമിക്കുകയായിരുന്നു പോര്‍ച്ചുഗലിന്റെ തന്ത്രം. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ വളരെ അപൂര്‍വമായി മാത്രമാണ് സ്‌പെയിന് പാസിങ് ഗെയിം പുറത്തെടുക്കാന്‍ അവസരം കിട്ടിയത്. ഒമ്പതാം മിനിറ്റില്‍ മികച്ചൊരു പ്രത്യാക്രമണത്തിലൂടെ സ്‌പെയിന്‍ ആദ്യ അവസരം നേടി. ഇനിയേസ്റ്റ വലതുവിംഗില്‍ നിന്നും നല്‍കിയ പാസില്‍ അര്‍ബലോവ ഉതിര്‍ത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.
13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ മാജിക് സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ചു. മധ്യനിരയില്‍ നിന്ന് ലഭിച്ച പാസുമായി ഇടതുവിംഗിലൂടെ ചീറിപാഞ്ഞ റൊണാള്‍ഡോ റാമോസിനായി ഹെഡ് വക്കാവുന്ന തരത്തില്‍ പന്ത് മറിച്ചു നല്‍കിയെങ്കിലും കാസിലാസ് സ്‌പെയിനിന്റെ രക്ഷകനായി.
രണ്ടാം പകുതിയിലും ആക്രമണം അഴിച്ചുവിടുന്നതില്‍ മുമ്പില്‍ പോര്‍ച്ചുഗീസായിരുന്നു മുന്നില്‍. സ്‌ട്രൈക്കര്‍ നെഗ്രഡോയെ പിന്‍വലിച്ച ഫാബിഗ്രാസിനേയും സില്‍വയ്ക്ക് പകരം നവാസിനെയുമിറക്കി സ്‌പെയിന്‍ തങ്ങളുടെ ആക്രമണത്തിന് കോപ്പുകൂട്ടി. പോര്‍ച്ചുഗീസ് മുന്നേറ്റനിര തുടരെതുടരെ സ്പയെിന്റെ ഗോള്‍മുഖത്ത് ആക്രണമണം അഴിച്ചുവിട്ടെങ്കിലും കാസിലാസില്‍ തട്ടി എല്ലാം തകര്‍ന്നു.
72-ാംമിനിറ്റിലും സ്പാനിഷ് ഗോള്‍മുഖത്ത് നിന്ന വെറും 26മീറ്റര്‍ അകലെ നിന്ന് 83-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കും ക്രിസ്റ്റ്യാനോ ഗോള്‍മുഖം ലക്ഷ്യം വച്ചെങ്കിലും എല്ലാം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 90-ാം മിനിറ്റില്‍ അതിവേഗ നീക്കത്തിലൂടെ ലഭിച്ച സുവര്‍ണാവസരം ക്രിസ്റ്റ്യാനോ പാഴാക്കിയതോടെ, നിശ്ചിത സമയം ഗോള്‍രഹിതമായി പിരിഞ്ഞു.
എന്നാല്‍ എക്‌സാട്ര ടൈമില്‍ മികച്ച ഫോമിലേക്കുയര്‍ന്ന സ്പാനിഷ് നിര തുടരെ തുടരെ പോര്‍ച്ചൂഗീസ് ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടുക്കൊണ്ടിരുന്നു.103-ാം മിനിറ്റില്‍ ഇടതു വിംഗില്‍ നിന്നും ലഭിച്ച പാസില്‍ ഇനിയേസ്റ്റ ഉതിര്‍ത്ത ഷോട്ട് പോര്‍ച്ചൂഗീസ് ഗോളിയുടെ കൈകളില്‍ തട്ടി പുറത്തേക്ക് പോയപ്പോള്‍ എല്ലാവരും ഗോളെന്ന ഉറച്ച സന്ദര്‍ഭമാണ് നഷ്ടമായത്. 113-ാം മിനിറ്റില്‍ പെഡ്രോയ്ക്ക് ലഭിച്ച ഓപ്പണ്‍ ചാന്‍സും ഗോളാക്കാനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല