റോം: യൂറോസോണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഞയറാഴ്ച നട്കകാന്‍ പോകുന്ന ഗ്രീക്ക് തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു. ഗ്രീക്കിന്റെ കൈയ്യിലാണ് 17 യൂറോസോണ്‍ രാജ്യങ്ങളുടേയും ഭാവി. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം ലഭി്ക്കുമെന്ന് വ്യക്തമായിരുന്നു. ഗ്രീക്കില്‍ അധികാരത്തില്‍ വരുന്ന പാര്‍ട്ടി എന്തു നീക്കമാണ് നടത്തുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ പതിനേഴ് യൂറോസോണ്‍ രാജ്യങ്ങളുടേയും ഭാവി തീരുമാനി്ക്കുന്നത്.
ഇടതുപക്ഷ പാര്‍ട്ടിയായ സെറിസ സഖ്യമാണ് രാജ്യത്തില്‍ ്അധികാരത്തില്‍ വരുന്നതെങ്കില്‍ ഗ്രീക്ക് യൂറോയില്‍ നിന്ന് പിന്‍വാങ്ങുമെന്ന കാര്യം ഏതാണ്ട ്ഉറപ്പാണ്. ഇങ്ങനെയെങ്കില്‍ നിലവില്‍ പ്രതിസന്ധി നേരിടുന്ന സ്‌പെയ്ന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ നില കൂടുതല്‍ പരുങ്ങലിലാകുകയും മ്റ്റ് രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ലോകവ്യാപകമായി സാമ്പത്തികമാന്ദ്യം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്റോണിസ് സാമാരസിന്റെ വാക്കുകകളും ഇതിന് അടിവരയിടുന്നു. രാജ്യത്തിന്റേയും ഭാവിതലമുറയുടേയും ഭാവി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കുമെന്നും അതിനാല്‍ ജനങ്ങള്‍ ശരിയായ തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണന്നും കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.
ജൂലൈയിലെ ശമ്പളവും പെന്‍ഷനും നല്‍കാനുളള പണം മാത്രമേ ഖജനാവില്‍ ശേഷിക്കുന്നുളളുവെന്നും അതിന് ശേഷം രാജ്യത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍്ക്കുളള പണം പോലും ശേഷി്ക്കുന്നി്‌ല്ലെന്നും സാമ്പത്തിക മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അവസാനഘട്ടത്തില്‍ നടന്ന് അഭിപ്രായ വോട്ടെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ന്യൂ ഡെമോക്രസി പാര്‍ട്ടി സെറിസ സഖ്യത്തേക്കാള്‍ രണ്ട് ശതമാനം വോട്ട് കൂടുതല്‍ ലഭിക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് ചില വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത് ആര്‍ക്കും ഭരണത്തിലേറാന്‍ മാത്രമുളള ഭൂരിപക്ഷം ലഭിക്കില്ലന്ന് തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല