161 മില്യന്‍ പൌണ്ട് യൂറോ മില്ല്യന്‍ ലോട്ടറി നേടിയവര്‍ തങ്ങളാണെന്ന് വെളുപ്പെടുത്തെണ്ടായിരുന്നു എന്ന് കരുതുന്നുണ്ടാകും കോളിനും ക്രിസ്റ്റിനും ഇപ്പോള്‍. നൂറ് കണക്കിന് സഹായാഭ്യര്‍ത്ഥനകളാണ് അയര്ശൈറിലെ ഇവരുടെ വീടിനു മുന്‍പില്‍ കുന്നുകൂടി കിടക്കുന്നത്. എന്തായാലും ഈ ശല്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കോളിനും (64 ) ക്രിസും (56 ) മക്കളായ ജാമിയ്ക്കും (22 ) കാര്‍ലിക്കുമോപ്പം (24 ) സ്പെയിനിലേക്ക് പറക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
161 മില്യന്‍ നേടിയ ശേഷം അവര്‍ താമസിച്ചത് തങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു, ഒരു വാന്‍ പോലീസ് അവരുടെ സുരക്ഷയ്ക്കായ് വീടിനടുത്തുണ്ടായിരുന്നുവത്രേ. ഇവരുടെ അയല്‍വാസിയായ ഡേവിഡ് സിംപ്സന്‍ പറയുന്നത് 161 മില്യന്‍ നേടിയ ഇവര്‍ ഈ വീട്ടില്‍ തന്നെ വന്നു താമസിക്കുന്നത് തനിക്കു സങ്കല്പിക്കാന്‍ പോലും പറ്റുന്നില്ല എന്നാണ്. അത്രയേറെ സുരക്ഷയോന്നും ഇല്ലാത്ത പ്രദേശത്താണ് ഇവരുടെ വീട്.
വിവാഹമോചനങ്ങള്‍ ഒരു വിഷയമേ അല്ലാത്ത ബ്രിട്ടനില്‍ 30 വര്‍ഷമായ് ഈ ദമ്പതികള്‍ ഒന്നിച്ചു ജീവിക്കുന്നു എന്നത് മറ്റൊരു കാര്യം. പുതിയ വീട് വാങ്ങുന്ന കാര്യം ഞങ്ങളുടെ പരിഗണനയില്‍ ഇല്ലെന്നും ഈ വീട്ടില്‍ തന്നെയാകും ഞങ്ങള്‍ ഇനിയങ്ങോട്ടും താമസിക്കുകയെന്നും അവര്‍ പറഞ്ഞു. കോളിന്‍ ടിവി ക്യാമറമാന്‍ ആയും ക്രിസ് സൈക്യാട്രിക് നേഴ്സായും ജോലിയില്‍ നിന്നും വിരമിച്ചവാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല