ലണ്ടന്‍ : ഒരു സ്വകാര്യ ജെറ്റ് വിമാനം വാങ്ങി യാത്രചെയ്യാന്‍ തക്ക പണം കൈയ്യിലെത്തിയിട്ടും ഗില്ലിയാനും ആഡ്രിയാനും ്അവധിക്കാല ആഘോഷങ്ങള്‍ക്ക് പോകാനായി തിരഞ്ഞെടുത്തത് ബഡ്ജറ്റ് എയര്‍ലൈന്‍. ഒരു സുപ്രഭാതത്തില്‍ കൈയ്യില്‍ വന്ന കോടികളുടെ ഭാഗ്യം തങ്ങളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ യാത്രയും.
വിജയമറിഞ്ഞപ്പോള്‍ ഇരുവരും സന്തോഷം പങ്കിടാനായി ആദ്യം ഓര്‍ഡര്‍ ചെയ്തത് ഒരു ഡോമിനോ പിസ്സയായിരുന്നു. എസക്‌സിലെ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇരുവരും ഹോളിഡേ ആഘോഷിക്കാനായി പോയത്. 100 പൗണ്ടിനും 130 പൗണ്ടിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. സ്റ്റാന്‍സ്റ്റെഡിലേക്ക് ഒരു ഹെലികോപ്റ്ററില്‍ എത്തിയ ഇരുവരും സ്റ്റാന്‍സ്റ്റെഡില്‍ നിന്ന കൂട്ടികളേയും കൂട്ടി ഈസിജെറ്റിന്റെ ബഡ്ജറ്റ് ഫ്‌ളൈറ്റില്‍ അവധി്ക്കാല ആഘോഷങ്ങള്‍ക്കായി പോവുകയായിരുന്നു. ലോട്ടറി ഓര്‍ഗനൈസറായ കെയിംലോട്ടാണ് ഇവരുടെ യാത്രയില്‍ ആകെയുണ്ടായിരുന്ന ലക്ഷ്്വറിയായ ഹെലികോപ്റ്റര്‍ ഏര്‍പ്പാടിക്കിയിരുന്നത്. സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടിലേക്കുളള നാല് മെല്‍ ദൂരമാണ് ഇരുവരും ഹെലികോപ്റ്ററിലെത്തിയത്.
യൂറോപ്പിലെ ഏതെങ്കിലും സ്ഥലത്താകും ഇവരുടെ അവധിക്കാല ആഘോഷം. സ്വകാര്യത നഷ്ടപ്പെടുമെന്നോര്‍്ത്ത് സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.ഇത്ര വലിയ തുക സമ്മാനമായി കിട്ടിയെങ്കിലും തന്റെ സെക്കന്‍ഡ് ഹാന്‍ഡ് റെക്കോര്‍ഡുകള്‍ വില്‍ക്കുന്ന ബിസിനസ്സ് തുടരുമെന്ന് അഡ്രിയാന്‍ വ്യക്തമാക്കി. ഒരു പുതിയ വീടും ഓഡി ക്യൂ7 കാറുമാണ് ഈ ദമ്പതികളുടെ സ്വപ്നം. സമ്മാനതുക ഉപയോഗിച്ച് അവ സ്വന്തമാക്കാനാണ് ഇരുവരുടേയും പദ്ധതി.
സമ്മാനം ലഭിച്ചത് ആഘോഷിക്കാനായി കനേഡിയന്‍ മലനിരകളിലേക്ക് ഒരു യാത്രയും കുട്ടികളെ കൊണ്ട് ഡിസ്‌നിലാന്‍ഡിലേക്ക് ഒരു യാത്രയും അഡ്രിയാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സണ്‍ഡേടൈംസ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ 516മതാണ് ഈ ദമ്പതികളുടെ സ്ഥാനം.സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായ സമയത്തൊക്കെ തങ്ങളെ സഹായിച്ച സുഹൃത്തുക്കളേയും ബന്ധുക്കളേയും തിരിച്ച് സഹായി്ക്കാനും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സമ്മാനത്തുകയില്‍ നിന്ന ഒരു വിഹിതം നീക്കിവെയ്ക്കുമെന്ന കഴിഞ്ഞദിവസം ഇവര്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല