ലണ്ടന്‍ : ബ്രിട്ടനിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ട് അടിച്ചത് സഫോല്‍ക്കിലെ ഹാവര്‍ഹില്ലില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക്. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികള്‍ ഇന്ന് രാവിലെ നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. സഫോല്‍ക്കിലെ പ്രധാനപ്പെട്ട ഒരു വ്യാപാരസ്ഥലമാണ് ഹാവല്‍ഹില്‍. നഗരത്തില്‍ ഒരു ബിസിനസ് നടത്തുന്ന ഇവര്‍ ഹാവര്‍ഹില്ലിലെ ചെറിയ കടകള്‍ ഉളള ഒരു റോഡിന് സമീപമാണ് താമസിക്കുന്നതെന്നും ദമ്പതികളുടെ സുഹൃത്ത് പറഞ്ഞു.
വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ 148 മില്യണ്‍ പൗണ്ടാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. ഹാവര്‍ഹില്ലിലെ 168 പ്രോപ്പര്‍ട്ടികളും വാങ്ങിയ ശേഷവും ഇവരുടെ പക്കല്‍ 100 മില്യണ്‍ പൗണ്ട് ബാക്കിയുണ്ടാകും. ഇന്ന് നടക്കുന്ന പ്രസ്‌കോണ്‍ഫറന്‍സില്‍ ഇവര്‍ തങ്ങളുടെ ഭാവി പദ്ധതികള്‍ വിശദീകരിക്കും. നറുക്കെടുപ്പിലൂടെ സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍ 50,21,17,48,11 എന്നിവയും ലക്കി സ്റ്റാര്‍ നമ്പരുകള്‍ 9,10 എന്നിവയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല