ഉക്രെയ്‌നും പോളണ്ടും ആതിഥേയത്വം വഹിക്കുന്ന 14ാം യൂറോ കപ്പ് വെള്ളിയാഴ്ച തുടങ്ങും. രാത്രി 9.30ന് പോളണ്ടിലെ വാഴ്‌സയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പോളണ്ട് ഗ്രീസുമായി ഏറ്റുമുട്ടും. രാത്രി പോളണ്ടിലെ വ്രോച്ച്‌വായില്‍ 12.15നുള്ള രണ്ടാം മത്സരത്തില്‍ ചെക് റിപ്പബ്ലിക്കും റഷ്യയും മാറ്റുരയ്ക്കും.
16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ചെക് റിപബ്ലിക്, ഗ്രീസ്, പോളണ്ട്, റഷ്യ എന്നിവര്‍ ഗ്രൂപ്പ് എയിലും ജര്‍മനി, ഹോളണ്ട്, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് ഗ്രൂപ്പ് ബിയിലും സ്‌പെയിന്‍, ഇറ്റലി, ക്രൊയേഷൃ, അയര്‍ലന്‍ഡ് ഗ്രൂപ്പ് സിയിലും ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വീഡന്‍, ഉക്രെയ്ന്‍ ഗ്രൂപ്പ് ഡിയിലും മാറ്റുരയ്ക്കും. സ്‌പെയിനാണ് നിലവിലുള്ള ചാംപ്യന്മാര്‍. ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം ജര്‍മനിയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ മത്സരം സംപ്രേഷണം ചെയ്യുന്നത് നിയോ പ്രൈം ചാനലാണ്.
ചെക് റിപബ്ലിക്-റഷ്യ
തുല്യ ശക്തികളുടെ പോരാട്ടമായാണ് ഈ മത്സരത്തെ വിലയിരുത്തുന്നത്. തുടര്‍ച്ചയായ ആക്രമണം അതാണ് റഷ്യന്‍ ശൈലിയെങ്കിലും പ്രതിരോധവും ആക്രമണവും സമാസമം ചേര്‍ക്കുന്നതാണ് ചെക് ശൈലി. ഡച്ച് താരം ഡിക് അഡ്വക്കാറ്റിന്റെ പരിശീലനത്തിനു കീഴില്‍ പുറത്തിറങ്ങുന്ന റഷ്യന്‍ ടീം കഴിഞ്ഞ എഡിഷനില്‍ സെമിഫൈനല്‍ വരെ എത്തിയിരുന്നു. ഇത്തവണയും കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ ഇറ്റലിക്കാവുമെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് സൂറിച്ചില്‍ വെച്ച് മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്മാരായ ഇറ്റലിക്കെതിരായ 3-0ന്റെ വിജയം.
കഴിഞ്ഞ യൂറോ കപ്പിന്റെ കണ്ടെത്തലായ ആന്ദ്രെ അര്‍ഷാവും അലെക്‌സാണ്ടര്‍ കെര്‍സക്കോവും റോമന്‍ സിറോക്കോവുമാണ് ഇറ്റലിക്കെതിരേയുള്ള മത്സരത്തില്‍ തിളങ്ങിയത്. പ്രതിരോധത്തിലുള്ള ചില പോരായ്മകള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ മികച്ച മുന്നേറ്റം നടത്താന്‍ റഷ്യയ്ക്കാവും.
ചെക്കിന്റെ കരുത്ത് ഇനിയും തെളിയിക്കപ്പെടേണ്ടതാണ്. നായകനും ആഴ്‌സണല്‍ മിഡ്ഫീല്‍ഡറുമായ തോമസ് റോസിക്കിയുടെയും വെറ്ററന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന്റെയും സ്‌ട്രൈക്കര്‍ മിലാന്‍ ബാരോസിന്റെയും ഫോമായിരിക്കും ഈ ടീമിന്റെ വിജയവും തോല്‍വിയും നിശ്ചയിക്കുക. റോസിക്കിക്ക് കാലിനേറ്റ പരിക്കും ആശങ്ക ജനിപ്പിക്കുന്നുണ്ട്. പക്ഷേ, 2004ലെ സെമിഫൈനലിസ്റ്റുകളെ ആര്‍ക്കും തള്ളികളയാന്‍ സാധിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല