1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

ഇന്നലെ നറുക്കെടുത്ത യൂറോമില്ല്യന്‍ ബ്രിട്ടനില്‍ അടിച്ചിരിക്കുന്നു. ബ്രിട്ടനിലെ എക്കാലത്തെയും വലിയ ലോട്ടറി സമ്മാനത്തുകയായ 162 മില്ല്യണ്‍ ബ്റ്റിട്ടീഷുകാരനായ ഭാഗ്യവാന്‍ നേടിയിരിക്കുന്നത്.ഭാഗ്യദേവത കനിഞ്ഞ ആ ഭാഗ്യവാന് ലഭിച്ചിരിക്കുന്ന തുക കൃത്യമായി പറഞ്ഞാല്‍ 161,653,000 പൌണ്ടാണ്.എന്നാല്‍ ഇതാരാണെന്ന് ഇതുവരെ അറിവായിട്ടില്ല. എന്തായാലും നേടിയ ആള്‍/ആളൂകള്‍ ഇതോടെ ഡേവിഡ് ബെക്കാമിനോളം ധനവാനാകും. കൂടാതെ ഈ ഭാഗ്യവാനെ യൂറോപ്പിലെ നാന്നൂറ്റിപതിനെട്ടാം ധനികനെന്ന പദവിയും കാത്തിരിക്കുന്നു.

ഇനി അഥവ ഈ ജാക്ക്പോട്ട് അടിച്ചിരിക്കുന്നത് ഒരാള്‍ക്കാണെങ്കിണ്‍ അയാളാകും യൂറോപ്പിലെ ഏറ്റവും വലിയ ലോട്ടറി വിന്നര്‍. ഇറ്റലിയിലെ സൂപ്പര്‍ ഇന്നലോട്ടൊ 2009ല്‍ നേടിയ 128.3 പൌണ്ട് മില്ല്യന്റെ ലോട്ടറിയാണ് ഇതോടെ പഴങ്കഥയാകുക.

ജാക്ക്പോട്ട് നേടിയ ആള്‍ ഈ പണം ബാങ്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 9,234 പൌണ്ട് ദിവസവും ലഭിക്കും അങ്ങനെയെങ്കില്‍ ഒരു വര്‍ഷം ഏതാണ്ട് 3403000 പൌണ്ട്. ജീവിതം മാറ്റി മറിക്കുന്ന ഈ നമ്പര്‍ 09,10 എന്നീ ലക്കി സ്റാറോട് കൂടിയ 19,17,42,45,38 എന്നിവയാണ്.

.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.