ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ചൊവ്വാഴ്ച രാത്രി നടന്ന യൂറോമില്യന്‍ നറുക്കെടുപ്പില്‍ ആരെയും ഭാഗ്യം കനിയാത്തത് മൂലം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, നാളെ നടക്കുന്ന യൂറോമില്യന്‍ജാക്ക്പോട്ടില്‍ വിജയിയെ കാത്തിരിക്കുന്നത്, എക്കാലത്തെയും വലിയ തുകകളില്‍ ഒന്നായ 100 മില്യന്‍ പൌണ്ടിന്റെ മഹാഭാഗ്യമാണ്.
നാഷണല്‍ ലോട്ടറി പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ നാളെ നടുക്കുന്ന 100 മില്യന്‍ പോണ്ടിന്റെ മഹാഭാഗ്യം യുകെയിലെ ഒരാളെയാണ് തേടിയെത്തുന്നതെങ്കില്‍ ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ലോട്ടറി വിജയിയെന്ന സ്ഥാനമാണ് ആ ഭാഗ്യവാനെ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 08 , 11 എന്നീ ലക്കി സ്റ്റാറോട് കൂടിയ 14 ,16 ,23 ,38 ,45 എന്നീ നമ്പരുകള്‍ ആരെയും കനിയാത്തത് മൂലമാണ് നാളത്തെ ജാക്ക്പോട്ടിനു മൂല്യമേറിയത്.
ഇതേ തുടര്‍ന്നു ലോട്ടറി വാക്താവ് പറഞ്ഞതിങ്ങനെ: ‘ഇതേറെ അതിശയപ്പെടുതുന്ന വാര്‍ത്തയാണ്, വെള്ളിയാഴ്ചത്തെ നറുക്കെടുപ്പില്‍ വിജയിയെ കാത്തിരിക്കുന്നത് 100 മില്യന്‍ പൌണ്ടാണ്’.
കഴിഞ്ഞ ജൂലൈയിലാണ് എക്കാലത്തെയും ഏറ്റവും വലിയ ലോട്ടറി തുകയായ 161 മില്യന്‍ പൌണ്ട് സ്കോട്ടിഷ് ദമ്പതികളായ കോളിന്‍ , ക്രിസ് വിയര്‍ എന്നിവരെ കനിഞ്ഞത്. ഇതുപോലൊരു ഭാഗ്യം കഴിഞ്ഞ മാസവും യുകെക്കാരെ തേടിയെത്തിയിരുന്നു എക്കാലത്തെയും രണ്ടാമത്തെ ലോട്ടറി തുകയായ 138 മില്യന്‍, പക്ഷെ സ്വന്തമാക്കാന്‍ ഭാഗ്യം ഒരു ഫ്രാന്‍സുകാരനായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല