ചിലര്‍ തങ്ങളെ ദ്രോഹിച്ചവരോട് ഒരിക്കലും ക്ഷമിക്കുകയില്ല, അത്തരത്തില്‍ ഒരാളാണ് നാല്പത്തഞ്ചു മില്ല്യണ്‍ ജാക്ക്പോട്ട് നേടിയ മാറ്റ് ടോഫാന്‍. ഈ യുവാവ് തന്റെ ബന്ധുക്കളുടെ ബാധ്യതകളെല്ലാം തീര്‍ത്തു കൊടുത്തു. പക്ഷെ ഇത്രയും കാലം തന്നെ വേണ്ടാതിരുന്ന അമ്മക്ക് ഒരു ബര്‍ത്ത്ഡേ കാര്‍ഡു പോലും വാങ്ങിക്കൊടുത്തില്ല. അച്ഛന്റെ മോര്‍ട്ട്ഗേജ്, സഹോദരന്റെ കടങ്ങള്‍ എന്നിങ്ങനെ മിക്കവാറും അടുത്ത ബന്ധുക്കളുടെ കടങ്ങള്‍ എല്ലാം വീട്ടാന്‍ മാറ്റ് ടോപ്‌ഹാം വലിയ ഉത്സാഹമാണ് കാണിച്ചത്. പക്ഷെ ഇത് വരേയ്ക്കും തന്നെ ഉപേക്ഷിച്ചു പോയ അമ്മക്ക് ഒരു പൌണ്ട് പോലും ചെലവ് ചെയ്യുവാന്‍ മാറ്റ് കൂട്ടാക്കുന്നില്ല.
ജാക്ക്പോട്ട് ലഭിച്ചതിനു ശേഷം മകനായ മാറ്റിന് അമ്മ ജൂലി ഗാംബിള്‍ ഗുഡ്ല ക്ക് എന്ന രീതിയില്‍ കത്തയച്ചിരുന്നു. അതില്‍ മകന്റെ പണത്തില്‍ ഒരു ചില്ലികാശു പോലും ആവശ്യമില്ലെന്നും ഭാഗ്യം ആശംസിക്കാന്‍ മാത്രമാണ് ഈ കത്ത് എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടി കത്തില്‍ തന്റെ ജീവിതത്തില്‍ നിന്നും അമ്മക്ക് യാതൊരു അവകാശമില്ല എന്ന രീതിയിലായിരുന്നു മാറ്റ് പ്രതികരിച്ചത്. തന്റെ മക്കളെ പോലും ജൂലി ഗാംബിളിനെ കാണിക്കുകയില്ല എന്നായിരുന്നു മാറ്റ് അറിയിച്ചത്.
സഹോദരനായ പോളിന് 28000 പൌണ്ടിന്റെ ബാധ്യത തീര്‍ത്തു കൊടുക്കുകയും 30000 പൌണ്ടിന്റെയും 9000 പൌണ്ടിന്റെയും ലോണ്‍ അടക്കുകയും ചെയ്തു ഈ 45 മില്ല്യണ്‍ ഉടമ. മറ്റൊരു സഹോദരനായ മാര്‍ക്കിന് 80000 പൌണ്ടിന്റെ ഭവന വായ്പ അടച്ചു നല്‍കി. കൂട്ടുകാരനായ എഡി സ്മിത്തിന് 1.3 മില്ല്യണ്‍ മാറ്റും കേസിയും ചേര്‍ന്ന് ചിലവാക്കി. ഈയടുത്താണ് ഇവര്‍ 249000 വിലയുള്ള വീട് ഇവര്‍ വാങ്ങിയത്. ഒരു പെയിന്റര്‍ ആയിരുന്ന മാറ്റ് ഇത് വരെ മറ്റുള്ളവരുടെ വീട് അലങ്കരിക്കുന്ന ജോലി ചെയ്തായിരുന്നു കഴിഞ്ഞിരുന്നത്. വധുവായ കേയ്സി സൂപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍ വൈസര്‍ ആയിരുന്നു. ഇവരുടെ വിവാഹം ഈ ശരത്കാലത്ത് തന്നെ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല