കഴിഞ്ഞ ദിവസം നടന്ന ലോട്ടറി നെറുക്കെടുപ്പില്‍ 101 മില്യണ്‍ പൗണ്ടിന്‍റെ യൂറോ മില്യണ്‍ ലോട്ടറി ജേതാവിന്‍റെ അനാഥനായ മകന്‍ രംഗത്തെത്തിയിരിക്കുന്നു. തന്നെയും അച്ഛനെയും അഞ്ച് വര്‍ഷങ്ങള്‍ക്ക് പുറത്താക്കിയതാണ് എന്ന് ആരോപിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്താക്കിയ ഇവരെ പിന്നീട് ലോട്ടറി ജേതാവ് അഞ്ചല ഡെവാസ് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് മകന്‍ സ്റ്റീവന്‍ ലീമാന്‍ പറയുന്നത്.
സ്റ്റീവന്‍ ലീമാനെ പന്ത്രാമത്തെ വയസിലാണ് അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയത്. കൂട്ടത്തില്‍ നാല്‍പത്തിനാലുകാരനായ അച്ഛന്‍ ജോണിനെയും പുറത്താക്കി. ഇപ്പോള്‍ അഞ്ചുവര്‍ഷമായിട്ടാണ് അമ്മ തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് സ്റ്റീവന്‍ ലീമാന്‍ പറയുന്നത്. തന്നെ ഉപേക്ഷിച്ചെന്ന് മാത്രമല്ല തന്റെയൊരു കാര്യവും അന്വേഷിച്ചിട്ടില്ലെന്നും സ്റ്റീവന്‍ പറയുന്നു.
തന്റെ ഫോണ്‍കോളിന് പ്രതികരിക്കുകയോ തെരുവില്‍വെച്ച് തന്നെ കാണാന്‍പോലുമോ അമ്മ താല്‍പര്യം കാണിച്ചിട്ടില്ല. താന്‍ ഇത്രയും കാലം എങ്ങനെയാണ് ജീവിച്ചതെന്നുപോലും അമ്മ അന്വേഷിച്ചിട്ടില്ലെന്നും സ്റ്റീവന്‍ പറയുന്നു. അതേസമയം യൂറോമില്യണ്‍ ലോട്ടറിവഴി അമ്മയ്ക്ക് ലഭിച്ച പണത്തില്‍നിന്ന് ഒരു പെനിപോലും താന്‍ മോഹിക്കുന്നില്ലെന്നും സ്റ്റീവന്‍ പറഞ്ഞു. ലോട്ടറിയടിച്ചതോടെ ആഞ്ചല ഡെവാസ് ബ്രിട്ടണിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ്. 702മത്തെ കോടീശ്വരിയായിട്ടാണ് ആഞ്ചല ഡെവാസ് അറിയപ്പെടുന്നത്.
ആഞ്ചല ഡെവാസ് ഇപ്പോള്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ മകന്‍ സ്റ്റീവന്‍ ലീമാനെ വീണ്ടും കാണണമെന്നുമാണ് ആഞ്ചല ഡെവാസ് പറയുന്നത്. മകനുമായി ഒരു പുനര്‍സമാഗമത്തിന് ആഞ്ചല ഡെവാസിന് താല്‍പര്യമുണ്ടത്രേ! അഞ്ച് വര്‍ഷങ്ങള്‍ക്ക് ഫ്രാന്‍സില്‍നിന്നുള്ള സ്കൂള്‍ ട്രിപ്പ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്നെയും അച്ഛനെയും അമ്മ വീട്ടില്‍നിന്ന് പുറത്താക്കിയത്. തന്റെയും അച്ഛന്റെയു വസ്ത്രങ്ങളെല്ലാം അമ്മ കത്തിച്ച് കളയുകയായിരുന്നുവെന്നും സ്റ്റീവന്‍ പറയുന്നുണ്ട്.
അതിനുശേഷം ക്രിസ്മസിനോ ഈസ്റ്ററിനോ ജന്മദിനത്തിനോ പോലും ഒരു ആശംസ കാര്‍ഡുപോലും അമ്മയുടെ പക്കല്‍നിന്ന് ലഭിച്ചിട്ടില്ല. അമ്മയില്ല എന്നുതന്നെയാണ് ഇത്രയും കാലം കരുതിയിരുന്നത്. തെരുവില്‍വെച്ച് എന്നെ കണ്ടുമുട്ടിയാല്‍ അമ്മ പൂര്‍ണ്ണമായും എന്നെ അവഗണിച്ചുകൊണ്ട് പലതവണ കടന്നുപോയിട്ടുണ്ട്. എനിക്കറിയാം എന്റമ്മ അച്ഛനെ വഞ്ചിക്കുകയായിരുന്നുവെന്ന്. ഇനി അമ്മയ്ക്ക് എന്നെ കാണണമെന്നുണ്ടെങ്കിലും എനിക്ക് അമ്മയെ കാണണമെന്നില്ല- സ്റ്റീവന്‍ വ്യക്തമാക്കുന്നു. 2006ല്‍ എന്റെ അച്ഛനെയും എന്നെയും അമ്മ വീടില്ലാത്തവരാക്കി. മുത്തച്ഛന്റെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കിയെന്നും സ്റ്റീവന്‍ ലീമാന്‍ പറയുന്നു. യൂറോ ലോട്ടറി നേടിയ ആഞ്ചല ഡെവാസിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ ബ്രിട്ടീഷ് പത്രങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല