ഒടുവില്‍ മൂന്നു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പന്ത്രണ്ടു ഡ്രൈവര്‍മാരെയും ഭാഗ്യ ദേവത തുണച്ചു. നോട്ടിംഗ്‌ഹാം ഷെയറിലെ ബസ് ഡിപ്പോയില്‍ ജോലി ചെയ്യുകയായിരുന്ന പന്ത്രണ്ടു ഡ്രൈവര്‍മാര്‍ക്കാണ് ഇപ്രാവശ്യം യൂറോ മില്ല്യണിന്റെ 38 മില്ല്യണ്‍ ജാക്ക്പോട്ട് ലഭിച്ചിരിക്കുന്നത്. അതായത് ഓരോരുത്തര്‍ക്കും മൂന്നു മില്ല്യണ്‍ വച്ച് പങ്ക് ലഭിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 3,169,553 പൌണ്ട് ആണ് ലഭിക്കുക.
ജീവിതം ഒരു കരയ്ക്കടുപ്പിക്കാന്‍ ആകാത്തതിനാല്‍ മടുത്തു ബസിലെ ജോലി വിടുന്നതിനു ആലോചിക്കുന്നതിനിടെയാണ് ഇവര്‍ക്ക് അവസാനം ഭാഗ്യത്തിന്റെ കടാക്ഷം യൂറോ മില്യന്‍ രൂപത്തില്‍ ലഭിച്ചത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് യൂറോ മില്ല്യണ്‍ ബ്രിട്ടനു ലഭിക്കുന്നത്. ലോട്ടറി ലഭിച്ച ഡ്രൈവര്‍മാരില്‍ മിക്കവരും പത്തും പതിനാലും വര്‍ഷം ഈ സേവനം നല്‍കിയവരാണ്. അതിലൊരാളായ ജോണ്‍ നോക്സ് തന്റെ ഭാര്യയായ ജീനിന് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കുന്നതിന് ആഗ്രഹിക്കുന്നവനാണ്.
ലോട്ടറി ലഭിച്ചതറിഞ്ഞു തങ്ങളുടെ ഡിപ്പോയുടെ ബോസിനെ വിളിച്ചു തങ്ങള്‍ നാളെ ജോലിക്ക് വരുന്നില്ല എന്ന് ഇവര്‍ അറിയിച്ചിരുന്നു. ഈ അവധി നീണ്ടു പോകും എന്ന് തന്നെയാണ് ഇവര്‍ അറിയിക്കുന്നത്. ജോലിയില്‍ നിന്നും പിരിഞ്ഞു പോകുന്നതിനാണ് ഈ കൂട്ടത്തിന്റെ തീരുമാനം. ഇത് വരെയും ഇവരുടെ രാജിക്കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് ബസ് ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി.
ലഭിക്കാന്‍ പോകുന്ന സമ്മാനത്തുക ഉപയോഗപ്പെടുത്തുന്നതിന് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ആഗ്രഹങ്ങളാണ് ഉള്ളത്. ഭാഗ്യ നമ്പറുകള്‍ ആയ 3,4,12,23,50 എന്നിവയും ലക്കിസ്റ്റാറുകളായ 4,7 എന്നീ നമ്പരുകളുമാണ് ഇവര്‍ക്ക് 38034640 പൌണ്ടിന്റെ ജാക്പോട്ട് നേടിക്കൊടുത്തത്. ജോണ്‍നോക്ക്(49), കോണര്‍(40), ചാള്‍സ് ഗിള്ളന്‍(64), ഡേവിഡ് മെട്, സ്റ്റീഫന്‍ ടെറിക്ക്(53), അലക്സാണ്ടര്‍ റോബര്‍ട്ട്സണ്‍, ക്രിസ്റ്റഫര്‍ സ്മിത്ത്, അല്ലി സ്പെന്‍സ്, ഗാരി സിംഗ്ടന്‍(36) എന്നിവര്‍ ഈ ഭാഗ്യാനുകൂലം ലഭിക്കുന്നവരില്‍ ചിലരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല