മകന് നാല്പത്തഞ്ചു മില്ല്യന്‍ കിട്ടിയതറിഞ്ഞു ഏഴു വര്‍ഷം പഴക്കമുള്ള പിണക്കം മറന്ന അമ്മക്ക് മകന്റെ വക താക്കീത്. പേരമക്കളെ കൂടെ ഇവരെ കാട്ടുകയില്ല എന്നാണു മകന്‍ കത്തിലൂടെ പറഞ്ഞത്. യൂറോമില്ല്യണ്‍ ജാക്ക്പോട്ടു നേടിയ മാറ്റ് ടോപ്‌ഹാം ആണ് ഈ മകന്‍. അമ്മ ജൂലി ഗാംബിള്‍ ആണ് മാറ്റിനു ഭാഗ്യം വന്നതറിഞ്ഞ് കത്ത് വഴി മകനെ ബന്ധപ്പെട്ടത്.
എന്നാല്‍ തന്നെ ഇത്രനാളും വേണ്ടാതിരുന്ന അമ്മയെ തനിക്കും വേണ്ട എന്നാണ് മാറ്റ് തിരിച്ചു എഴുതി അയച്ചത്. ഒരു പുതിയ ബന്ധത്തിന്റെ തുടക്കം എന്ന പേരിലാണ് അമ്മ മകനെ കത്തെഴുതി സമീപിച്ചത്. എന്തൊക്കെത്തന്നെ പറഞ്ഞാലും മാറ്റ് തന്റെ മകനാണെന്നും അവനെ താന്‍ എപ്പോഴും സ്നേഹിക്കും എന്നും അമ്മ ജൂലി ഗാംബിള്‍ പറഞ്ഞു. മാറ്റിന്റെ സംബന്ധിച്ച് അവന്റെ അമ്മ ഇത് വരെയും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടാവുകയും ഇല്ല എന്നാണു മാറ്റ് അമ്മയോട് എഴുതി അറിയിച്ചത്.
തന്റെ ഭാഗത്തു നിന്നും തെറ്റ് ഉണ്ടായിരുന്നു എന്ന് ജൂലി തുറന്നു സമ്മതിച്ചിരുന്നു. അവസാനമായി ജൂലി തന്റെ മകനെ കണ്ടത് 2004ലെ ക്രിസ്തുമസിനാണ്. മകനായിട്ടെഴുതിയ കത്തില്‍ അവനു മികച്ച ഭാവി ആശംസിക്കുന്നുണ്ട് ജൂലി ഗാംബിള്‍. മകന്‍ തിരികെ എഴുതിയ കത്തില്‍ അമ്മ എന്നല്ല മറിച്ച് ജൂലി എന്നാണു ഇവരെ അതിസംബോധന ചെയ്തിട്ടുള്ളത്. തന്റെ ജീവിതം പടുകുഴിയില്‍ ആയതിന്റെ പ്രധാന ഉത്തരവാദിത്വം മാറ്റ് അമ്മയുടെ മേലാണ് ചുമത്തുന്നത്.
തന്റെ പിതാവിനെക്കുറിച്ചു മാറ്റ് നല്ല രീതിയിലാണ് സംസാരിക്കുന്നത്. എന്നാല്‍ അമ്മയെക്കുറിച്ച് സംസാരിക്കുവാന്‍ പോലും വിസമ്മതിക്കുകയായിരുന്നു മാറ്റ്. തന്റെ ജീവിതത്തില്‍ കടന്നു വരുവാന്‍ അനര്‍ഹയാണ് ജൂലി എന്ന് മാറ്റ് കരുതുന്നു. എന്തായാലും തന്റെ മക്കളെ കൂടി കാണിക്കില്ല എന്ന് പറഞ്ഞതിലൂടെ സ്വന്തം അമ്മയോടുള്ള സ്നേഹരാഹിത്യം പ്രകടിപ്പിക്കുകയായിരുന്നു മാറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല