യൂറോപ്പിനെതിരെ ചൈന ആഞ്ഞടിക്കുന്നു. കടം കയറിയ യൂറോപ്പിനെ താങ്ങാന്‍ ഉദ്ദേശ്യമില്ലെന്നും എന്തെങ്കിലും സഹായമുണ്ടെങ്കില്‍ അത് സാമ്പത്തിക കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും ചൈന വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായി ഇന്നു നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായിട്ടാണ് ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്ലി മുന്‍പേജില്‍ ഇതു റിപ്പോര്‍ട്ട് ചെയ്തത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിശ്വാസമുണ്െടങ്കിലും സാമ്പത്തിക വാഗ്ദാനങ്ങളൊന്നും നല്‍കേണ്ടതില്ലെന്നാണു ചൈനീസ് നേതാക്കളുടെ തീരുമാനം. സ്വന്തംകാലില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം സ്വീകരിക്കാന്‍ ചൈന യൂറോപ്യന്‍ രാജ്യങ്ങളോടാവശ്യപ്പെട്ടു. കട പ്രതിസന്ധി മറികടക്കാന്‍ ആവിഷ്കരിച്ചിരിക്കുന്ന രക്ഷപ്പെടല്‍ ഫണ്ടിലേക്ക് സംഭാവന നല്‍കും. അതിനപ്പുറം സഹായമില്ല. ഇക്കാര്യം പ്രസിഡന്റ് വെന്‍ജിയബാവോ ഈമാസം ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലുമായി നടത്തുന്ന ചര്‍ച്ചയില്‍ അറിയിക്കും.
ഐഎംഎഫും യൂറോപ്യന്‍ യൂണിയന്‍ സംവിധാനവും വഴി മാത്രമായിരിക്കും സഹായം. പാവപ്പെട്ടവന്‍ പണക്കാരനെ രക്ഷിക്കുന്നതിനു തുല്യമാണിതെന്നു ചൈനീസ് വിക്താവായ ഫെംഗ് ഷോംഗ്പിംഗ് എഴുതിയ ലേഖനത്തില്‍ പറയുന്നു. ബോണ്ടുകളിറക്കി രക്ഷപ്പെടാമെന്നു വിചാരിക്കേണ്ട. അടിസ്ഥാനമേഖലയിലും വ്യവസായമേഖലയിലും നിക്ഷേപം നടത്തി സഹായിക്കാനാണ് ചൈന ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല