സ്വന്തം ലേഖകൻ: യൂറോപ്പിന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊവിഡ്. ആദ്യ ഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിസമ്മതിച്ചർ ഉൾപ്പെടെ ഒട്ടനവധി യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ്- പുതുവർഷ വേളയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. കൊവിഡ് ഏറ്റവുമധികം പേരുടെ ജീവൻ കവർന്ന ഇറ്റലിയിൽ ദേശവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു.
അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊഴികെ അടച്ചിടാനും ജോലി, ആരോഗ്യപ്രവർത്തനം തുടങ്ങിയ അടിയന്തര സേവനങ്ങൾക്കല്ലാതെയുള്ള യാത്രകൾ വിലക്കാനുമാണ് തീരുമാനം.
24 മുതൽ 27 വരെയും ഡിസംബർ 31 മുതൽ ജനുവരി ആറു വരെയുമാണ് റെഡ് സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 68,000 പേർ മരിച്ച ഇറ്റലിയിൽ ആഘോഷ സീസൺ സാധാരണ രീതിയിൽ നടന്നാൽ അസുഖബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടാകുമെന്ന ഭീതിയുണ്ട്. ജനുവരിയിൽ വാക്സിനേഷൻ ആരംഭിക്കുന്നതോടെ ഈ ദുഃസ്വപ്നത്തിൽനിന്ന് മോചനം ലഭിക്കുമെന്നും പ്രധാനമന്ത്രി ജുസെപ്പെ കോൻറി പ്രത്യാശ പ്രകടിപ്പിച്ചു.
നെതർലൻഡ്സും ജർമനിയും ക്രിസ്മസിന് നേരിയ ഇളവു നൽകുമെങ്കിലും ജനുവരി മധ്യം വരെ ലോക്ഡൗൺ തുടരും. ഗ്രീസിൽ ജനുവരി ഏഴുവരെയാണ് നിയന്ത്രണം. പുറത്തിറങ്ങണമെങ്കിൽ മുൻകൂർ അനുമതി തേടണം.
ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനമായി ഡിസം 27 ന് ജര്‍മനിയില്‍ കൊറോണ വാക്സീന് കുത്തിവയ്പ് തുടങ്ങുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അറിയിച്ചു. ചാന്‍സലര്‍ മെര്‍ക്കലും ആരോഗ്യകാര്യമന്ത്രി സ്പാനും, ഗവേഷണകാര്യ മന്ത്രി അന്യ കാര്‍ലിസെകും ജര്‍മനിയിലെ മൈന്‍സ് ആസ്ഥാനമായുള്ള ബയോണ്‍ടെക് കമ്പനിയുടമകളും ഗവേഷകരുമായ ഉഗൂര്‍ സാഹിനും ഒസ്ലേം ടുറേസിയും തമ്മിലുള്ള വിഡിയോ കോണ്‍ഫറന്‍സിനു ശേഷമാണ് ചാന്‍സലര്‍ മെര്‍ക്കല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സീനേഷന് ആരംഭിക്കുന്നതിനുള്ള പ്രകിയകളും മുന്‍ഗണനാ പട്ടികയും തയാറായി കഴിഞ്ഞതായി മെര്‍ക്കല്‍ പറഞ്ഞു. അതേസമയം വാക്സീന് വിതരണത്തിനായി തയാറാക്കിയ മുന്‍ഗണനാ പട്ടിക ആറു ഗ്രൂപ്പുകളായിട്ടാണ് തരം തിരിച്ചിരിയ്ക്കുന്നത്. 2021 അവസാനത്തോടെ രാജ്യത്തെ എല്ലാവര്ക്കും വാക്സീനേഷന് ലഭിയ്ക്കത്തവിധത്തിലാണ് പട്ടികയില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ആദ്യ ഗ്രൂപ്പുകാര്‍ക്ക് ഏപ്രില്‍ വരെയും രണ്ടാമത്തെ ഗ്രൂപ്പുകാര്‍ക്ക് ജൂണ്‍ വരെയും തുടങ്ങി ഡിസംബര്‍ അവസാനം വരെ ഓക്സീനേഷന് പ്രക്രിയ തുടരുമെന്ന് ചാന്‍സലര്‍ പറഞ്ഞു. സര്‍ക്കാരും ബയോടെക് തമ്മില്‍ നടത്തിയ വാക്സീന് ഉച്ചകോടിയുടെ തുടക്കത്തില്‍, മെര്‍ക്കല്‍, സ്പാന്‍, കാര്‍ലിസെക് എന്നിവര്‍ ഓരോരുത്തരും ഹ്രസ്വ ആമുഖ പ്രസ്താവനകള്‍ നടത്തി. നിലവിലെ ലോക്ക്ഡൗണ്‍ കാരണം, കമ്പനി ആസ്ഥാനം സന്ദര്‍ശിക്കുന്നില്ലന്നും സര്‍ക്കാര്‍ അറിയിച്ചു.
ക്രിസ്മസ് പിറ്റേന്ന് മുതൽ ഓസ്ട്രിയ ലോക്ഡൗൺ ആരംഭിക്കും. മാസ്ക്ക് ധരിക്കേണ്ടതില്ല എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്ന സ്വീഡനിൽ തിരക്കുള്ള സമയത്ത് പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് ഏർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന സംഭവം. ഭക്ഷണശാലകളിൽ ആളുകളുെട എണ്ണം കുറക്കാനും രാത്രി എട്ടിനു ശേഷം മദ്യവിൽപന നിരോധിക്കാനും സ്വീഡൻ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല