ലണ്ടന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തില്‍ മാറ്റംവരാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രസല്‍സില്‍ നിന്നും വെസ്റ്റ്മിനിസ്റ്ററിലേക്ക് അധികാരം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്നതരത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണത്തില്‍ അയവ് വരുത്താനാണ് ആലോചിക്കുന്നത്.
യൂറോസോണ്‍ പ്രതിസന്ധികള്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ബന്ധത്തില്‍ അയവ് വരുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പുമായുള്ള നമ്മുടെ ബന്ധങ്ങളില്‍ ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള സാഹചര്യം നമുക്ക് ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക കോലാഹങ്ങള്‍ യൂറോപ്യന്‍ യൂണിയനുമായുള്ള അവരുടെ ബന്ധങ്ങള്‍ കുറച്ചുകൂടി ശക്തമാകും. ഇത് യൂറോപ്യന്‍ യൂണിയന്റെ കെട്ടുപാടുകളില്‍ നിന്നും ബ്രിട്ടന് കൂടുതല്‍ സ്വാതന്ത്യം ലഭിക്കാന്‍ സഹായിക്കും. ബ്രിട്ടനുമേലുള്ള ബ്രസല്‍സിന്റെ നിയന്ത്രണം കുറയ്ക്കാനും ഇടയാക്കും.
ടുഡേസ് സ്‌പെക്ടേറ്റര്‍ മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് കാമറൂണ്‍ ഈ പരാമര്‍ശനങ്ങള്‍ നടത്തിയത്. ബ്രിട്ടന്റെ മേലുള്ള ഇ.യു അധികാരം കുറയ്ക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് വാദിക്കുന്ന ടോറി എം.പിമാര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്നതാണ് ഈ വാര്‍ത്ത. എന്നാല്‍ ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകണമെന്നാവശ്യപ്പെട്ട് ക്യാമ്പയിനിംങ് നടത്തുന്നവരെ ഇത് സംതൃപ്തരാക്കുമെന്ന് കരുതുന്നില്ല.
യൂറോപ്യന്‍ യൂണിയന്റെ ചങ്ങലകള്‍ അയക്കുന്നതിന്റെ മുന്നോടിയായി 60ബില്യണ്‍ പൗണ്ടിന്റെ യൂറോഫണ്ട് പദ്ധതിയില്‍ നിന്നും ഒഴിവാകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം ഇന്റര്‍വ്യൂയില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല