കൊടുംശൈത്യത്തില്‍ നിന്ന് യൂറോപ്പിന് മോചനത്തിനു കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കാലാവസ്ഥാ പ്രവചനം. ദശാബ്ദങ്ങള്‍ക്കിടെയുണ്ടായ കൊടുംതണുപ്പില്‍ മരണ സംഖ്യ ഉയരുകയാണ്. 133 പേര്‍ കൊല്ലപ്പെട്ട യുക്രെയിനിലാണ് ശൈത്യം റെക്കോര്‍ഡ് ഭേദിക്കുന്നത്- മൈനസ് 36 ഡിഗ്രി സെല്‍ഷ്യസ്.
പോളണ്ടില്‍ ഇന്നലെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ആകെ മരണ സംഖ്യ 62. ഇറ്റലിയില്‍ പതിമൂന്നും ഹംഗറിയില്‍ മൂന്നും ഫ്രാന്‍സിലും ലിത്വാനിയയിലും അഞ്ചു പേര്‍ വീതവും മരിച്ചു. എന്നാല്‍, കൊടുംശൈത്യത്തിന്റെയും മഞ്ഞുവീഴ്ചയുടെയും പിടിയിലമര്‍ന്നിരുന്നതിനാല്‍ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ബ്രിട്ടനിലെ ഹീത്രോയില്‍ നിന്ന് നിന്ന് റദ്ദാക്കിയിരുന്ന സര്‍വീസുകള്‍, മിക്കവാറും പുനരാരംഭിച്ചു.
16 സെന്റീമീറ്റര്‍ വരെ മഞ്ഞുവീണ സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. കൊടുംതണുപ്പില്‍ കൊല്ലപ്പെട്ട ഭവന രഹിതരില്‍ പലരുടെയും മൃതദേഹങ്ങള്‍ തെരുവുകളില്‍ മഞ്ഞുകുഴിച്ച് എടുക്കുകയായിരുന്നു. കൊടുംശൈത്യത്തിന്റെ പിടിയില്‍ അമര്ന്നതിനെ തുടര്‍ന്നു ജനജീവിതം പല സ്ഥലങ്ങളിലും സ്തംഭിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല