യൂറോപ്പിന്റെ കടക്കെണി പരിഹരിക്കാനുള്ള കേന്ദ്രബാങ്കിന്റെ നയങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ചു ജര്‍മന്‍ പ്രതിനിധി രാജിവച്ചു. ജര്‍മന്‍ ജനതയ്ക്കു ഭീതിയും ആശങ്കയും സൃഷ്ടിച്ചുകൊണ്ടാണ് ജുര്‍ഗന്‍ സ്റാര്‍ക് രാജിവച്ചത്. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ അംഗം കൂടിയായ സ്റാര്‍ക്കിന്റെ രാജി ഭരണകക്ഷിക്കു കനത്ത തിരിച്ചടിയായി.
ഘടകകക്ഷികള്‍ പലരും മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഉപേക്ഷിച്ച മട്ടിലാണ്. യൂറോമേഖലയുടെ കടക്കെണിയെച്ചൊല്ലിയുളള രാഷ്ട്രീയത്തര്‍ക്കങ്ങള്‍ മെര്‍ക്കലിന്റെ ചാന്‍സലര്‍ പദവിക്കും ഭീഷണിയായിട്ടുണ്ട്. ജര്‍മന്‍ ബുണ്െടസ്ബാങ്കിന്റെ പ്രതിനിധിയായിട്ടാണ് സ്റാര്‍ക് യൂറോപ്യന്‍ കേന്ദ്രബാങ്കിലെത്തിയത്.
കടക്കെണിയില്‍പ്പെട്ട ഗ്രീസ്, പോര്‍ട്ടുഗീസ്, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ ബോണ്ടുകള്‍ വാങ്ങാനുള്ള യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ തീരുമാനമാണ് പുതിയ പ്രതിസന്ധിക്കു കാരണം. ഈ നീക്കത്തിനു പിന്നില്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലിനു വ്യക്തമായി സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ബാങ്കിന്റെ ഈനയത്തോടു തുടക്കം മുതല്‍ സ്റാര്‍ക് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേകാരണത്താല്‍ ഫ്രഞ്ച് പ്രതിനിധിയും സാമ്പത്തിക വിദഗ്ധനുമായ ജീന്‍ ക്ളോഡ് ട്രിഷെ രാജിവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല