1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2024

സ്വന്തം ലേഖകൻ: വിയിലെ യൂറോപ്യന്‍ യാത്രകള്‍ ചിലവേറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 ശതമാനമാണ് ഷെങ്കന്‍ വീസ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 90 യൂറോ (8,141 രൂപ) ആണ് ഷെങ്കന്‍ വീസയുടെ പുതിയ ഫീസ്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു. യൂറോപ്യന്‍ കമ്മീഷനാണ് ഫീസ് വര്‍ധവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിരിക്കുന്നത്.

ജൂണ്‍ 11 മുതലാണ് ഇത് നിലവില്‍ വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സ്ലേവേനിയ ഉള്‍പ്പടെയുള്ള അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആറു വയസ് മുതല്‍ 12 വരെയുള്ള കുട്ടികളുടെ ഫീ 40 യൂറോയില്‍ നിന്ന് 45 യൂറോയിലേക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീസ് വര്‍ധനവിന്റെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ പൂര്‍ണ യോജിപ്പില്ലെന്നാണ് വിവരം.

2020 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പ് ഫീസ് വര്‍ധിപ്പിച്ചത്. സാധാരണഗതിയില്‍ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് യൂറോപ്യന്‍ കമ്മീഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് വര്‍ധനവ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ജീവിത ചിലവുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഫീസില്‍ മാറ്റം വരുത്താറുള്ളത്.

ഫീസ് വര്‍ധവുമായി ബന്ധപ്പെട്ട് യൂണിയന്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് ഒന്ന് വരെയായിരുന്നു അംഗരാജ്യങ്ങളിലുള്ളവര്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം. അഭിപ്രായം രേഖപ്പെടുത്തിയ പലരും ഫീസ് വര്‍ധനവിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നു. വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്ന രാജ്യങ്ങള്‍ക്കാണ് ഫീസ് വര്‍ധവില്‍ എതിര്‍പ്പുള്ളത്. വീസ ഫീസ് വര്‍ധിപ്പിക്കുന്നത് വിനോദസഞ്ചാരികളെ യൂറോപ്പില്‍ നിന്ന് അകറ്റുമെന്നാണ് ഇവരുടെ ആശങ്ക.

ഷെങ്കൻ വീസയിൽ 2 രാജ്യങ്ങൾ കൂടെ കാണാം; ഉൾപ്പെടുത്തുന്നത് …
9,66,687 പേരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഷെങ്കന്‍ വീസയ്ക്കായി അപേക്ഷിച്ചത്. 1985ലാണ് യൂറോപ്പില്‍ സ്വതന്ത്രസഞ്ചാരം ലക്ഷ്യമിട്ട് ഏഴുരാജ്യങ്ങള്‍ ഷെങ്കന്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

പിന്നീട് കൂടുതല്‍ രാജ്യങ്ങള്‍ ഈ ഗ്രൂപ്പില്‍ അംഗമായി. ഈ വര്‍ഷമെത്തിയ ബള്‍ഗേറിയയും റൊമാനിയയും ഉള്‍പ്പടെ 29 അംഗരാജ്യങ്ങളാണ് ഇതിലുള്ളത്. അതിര്‍ത്തികളെന്ന കടമ്പകളില്ലാതെ പാസ്‌പോര്‍ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്‍ വീസയുടെ പ്രത്യേകത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.