സിറിയ ഇറാഖ് യെമന്‍ പോലുള്ള രാജ്യങ്ങളില്‍ ആഭ്യന്തരകലാപങ്ങളും ഭീകരവാദവും കൊഴുത്തതിന് പിന്നാലെ യൂറോപ്പിലേക്ക് അഭയാര്‍ത്ഥിപ്രവാഹം കൂടുതല്‍ കരുത്താര്‍ജിച്ചു. അപകടകരമായ രീതിയിലാണ് മെഡിറ്ററേനിയന്‍ കടലിലൂടെ അഭയാര്‍ത്ഥികളുടെ യാത്ര. കഴിഞ്ഞ ദിവസങ്ങളില്‍ ബോട്ട് മുങ്ങി മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്ന് തുടങ്ങിയതോടെ മെഡിറ്ററേനിയന്‍ കടല്‍ അഭയാര്‍ത്ഥി യാത്രയ്ക്ക് സുരക്ഷിതമാണോ എന്ന ചോദ്യം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ കടലിലൂടെ യാത്ര ചെയ്ത് ബുഡാപസ്റ്റ് കടന്ന് കലെയ്‌സാണ് ഒട്ടുമിക്ക ആളുകളുടെയും ലക്ഷ്യം.
ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി ഒഴുക്ക് ജര്‍മ്മനിയിലേക്കാണ്. 173,100 പേര്‍ ജര്‍മ്മനിയിലേക്ക് നീങ്ങിയപ്പോള്‍ തുര്‍ക്കിയില്‍ 87,800 പേരും സ്വീഡനിലേക്ക് 75,100 പേരും കുടിയേറി. അഭയാര്‍ത്ഥികളില്‍ നിന്നുള്ള 31,000 പേരുടെ അപേക്ഷയാണ് യു കെയില്‍ എത്തിയിട്ടുള്ളത്. ഐസ് ലാന്റ് 15,000 പേര്‍ക്ക് അവസരം നല്‍കി.
കഴിഞ്ഞ ദിവസം തുര്‍ക്കി തീരത്ത് മുങ്ങിമരിച്ച സിറിയന്‍ ബാലന്‍ ഐലാന്‍ കുര്‍ദിയുടെ ചിത്രം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. കഴിഞ്ഞ ദിവസം ഹംഗേറിയന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സിറിയന്‍ കുടിയേറ്റക്കാരന്‍ ഹംഗേറിയന്‍ പോലീസിനോട് റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യവും വൈറലായിരുന്നു.
ബുഡാപെസ്റ്റില്‍നിന്നും ട്രെയിനിലേക്ക് കയറ്റാനുള്ള പോലീസിന്റെ ശ്രമം ചെറുക്കാന്‍ ഭാര്യയും കുഞ്ഞുമായി ട്രാക്കില്‍ പിടിച്ചു കിടക്കുന്നയാളുടെ ദൃശ്യമായിരുന്നു ഇത്. ട്രെയിനില്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയായ സോപ്രോണിലേക്കു പോയത് നൂറു കണക്കിന് പേരാണ്. എന്നാല്‍ ട്രെയിന്‍ ഹംഗേറിയന്‍ പോലീസ് ബിസ്‌ക്കില്‍ വെച്ച് തടഞ്ഞു. അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ പദ്ധതികളാണ് തയ്യാറാക്കുന്നത്. കുടിയേറ്റം ചെറുക്കാന്‍ അതിര്‍ത്തിയില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഹംഗറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല