സെപ്റ്റംബര്‍ 15 ന് നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തില്‍ മലങ്കര സുറിയാനി ക്നാനായ സഭയുടെ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാ ആര്‍ച്ച് ബിഷപ്പ് അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സെപ്റ്റംബര്‍ 14ന് യുകെയില്‍ എത്തിച്ചേരുന്ന അദേഹത്തെ ക്നാനായ സഭാ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിക്കും.
ബെര്‍മിങ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ സിറിയന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കവന്‍ട്രിയില്‍ ഒരുക്കുന്ന മാര്‍ ക്ളീമീസ് നഗറില്‍ (ങ്കദ്ധത്മദ്ധ്യ ണ്ണന്റll, ണ്ണദ്ധദ്ദh Sന്ധത്സനPadma_chandrakkalaനPadma_chandrakkalaന്ധ, ങ്ങനPadma_chandrakkalaന്ദ്രഗ്നത്സന്ധh, ങ്കള്ള128മ്മഞ്ച) വച്ചാണ് സംഗമം. രാവിലെ 8.30ന് കുര്‍ബാനയോടു കൂടി തുടക്കം കുറിക്കും. തുടര്‍ന്ന് വിശ്വാസികള്‍ അണിനിരക്കുന്ന റാലിയും പൊതു സമ്മേളനവും ക്നാനായക്കാരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സമന്വയിക്കുന്ന കലാപരിപാടികളും അരങ്ങേറും.
തന്റെ വൈദിക സേവനത്തിന്റെ ഭൂരിഭാഗവും യുകെയില്‍ ചിലവഴിച്ച മെത്രാപ്പോലീത്ത ഇവിടുത്തെ മലങ്കര സുറിയാനി ക്നാനായ സഭാ വിശ്വാസികളെ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. അദേഹത്തിന്റെ നേതൃത്വത്തിലാണ് യുകെയില്‍ മലങ്കര സുറിയാനി ക്നാനായ വിശ്വാസികളുടെ ആദ്യത്തെ ഇടവക സ്ഥാപിക്കുകയും കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവകകള്‍ സ്ഥാപിച്ച് ആരാധന നടത്തുവാനും മെത്രാപ്പോലീത്ത മുന്‍കൈയെടുത്തു.
യൂറോപ്പിന്റെ വിവിധ മേഖലകളില്‍ വസിക്കുന്ന ക്നാനായ സഭാ വിശ്വാസികളെ ഏകോപിപ്പിച്ച് 2009 ല്‍ യൂറോപ്യന്‍ ക്നാനായ സംഗമത്തിന് തുടക്കം കുറിച്ചത് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ്. എല്ലാ വര്‍ഷവും മുടക്കം കൂടാതെ നടത്തി വരുന്ന സംഗമത്തിന്റെ നാലാമത് വാര്‍ഷികാഘോഷങ്ങളുടെ മുഖ്യ രക്ഷാധികാരിയും മെത്രാപ്പോലീത്തയാണ്.
ജോമോന്‍ പുന്നൂസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല