യൂറോപ്പിന്റെ വിവിധഭാഗങ്ങളില്‍ വസിക്കുന്ന ക്‌നാനായ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസി സമൂഹത്തെ ഒരു കുടക്കീഴില്‍ ഒരുമിച്ച് കൊണ്ട് 2009ല്‍ ബര്‍മിംഗഹാമിലെ സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയുടെ നേതൃത്ത്വത്തില്‍ ഇദംപ്രഥമമായി തുടക്കം കുറിച്ചുകൊണ്ട് നടത്തപ്പെട്ട യൂറോപ്യന്‍ ക്‌നാനായ സംഗമം യുവഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ക്‌നാനായ കൂട്ടായ്മയുടെ ആവേശവും വികാരവും പ്രകടമാക്കി 2012ലും സംഗമത്തിന് സാരഥ്യം വഹിക്കുവാന്‍ സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഒരുങ്ങുകയാണ്.
യൂറോപ്പിലും പ്രത്യേകിച്ച് യുകെയിലും ഉള്ള എല്ലാ ക്‌നാനായ യാക്കോബായ സഭാംഗങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന സുദിനമാണിത്. ക്‌നാനായ പാട്ടുകളും നടവിളികളും പുരാതന വേഷവിതാനങ്ങളോടും സിറിയന്‍ കുടിയേറ്റ സ്മരണകള്‍ അയവിറക്കിക്കൊണ്ട് ഉത്സവലഹരിയിലാകുന്ന മഹാസുദിനം. സെപ്തംബര്‍ 15 ശനിയാഴ്ച ബര്‍മിംഗ്ഹാം ക്‌നാനായ ഇടവകയുടെ നേതൃത്ത്വത്തില്‍ നടത്തപ്പെടുന്ന 4ാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ പ്രാര്‍ത്ഥനയോടും ഒരുക്കത്തോടും സംബന്ധിച്ച് വിജയപ്രദമാക്കുവാന്‍ സഹകരിക്കണമെന്ന് റവ.ഡോ. തോമസ് മണിമല, റവ.ഫാ.ജോമോന്‍ പുന്നൂസ്, റവ.ഫാ.സജി അബ്രഹാം എന്നിവര്‍ അറിയിച്ചു.
NB : ചില സാങ്കേതിക കാരണങ്ങളാലാണ് സെപ്തംബര്‍ 8ന് നടത്തുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന പരിപാടി 15ലേക്ക് മാറ്റിയതെന്ന് പ്രസിഡന്റ് ഫാ.ജോമോന്‍ പുന്നുസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല