സ്വന്തം ലേഖകന്‍: ഇറ്റലിയുടെ അന്റോണിയോ തജാനി യുറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റ്. 63 കാരനായ തജാനി മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായിരുന്ന സില്‍വിയോ ബെര്‍ലുസ്‌ക്കോണിയുടെ വക്താവും യൂറോപ്യന്‍ കമ്മീഷണറുമായിരുന്നു. നാലു റൗണ്ട് വോട്ടിംഗിനു ശേഷമാണു തജാനിയെ തെരഞ്ഞെടുത്തത്.
തജാനിയുടെ മുഖ്യഎതിരാളിയായ ഗിന്നാ പിറ്റില്ലയെ 351 വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. പിറ്റില്ലയ്ക്കു 282 വോട്ടുകളാണു നേടാനായത്. മറ്റു നാലു സ്ഥാനാര്‍ഥികള്‍ ആദ്യ മൂന്നു റൗണ്ടുകളില്‍തന്നെ പരാജയപ്പെട്ടിരുന്നു.
സെന്റര്‍–റൈറ്റ് ഇപിപി ഗ്രൂപ്പ് അംഗമായ തജാനിയുടെ വിജയത്തിന് വഴി തുറന്നത് ലിബറലുകളായ എ.എല്‍.ഡി.ഇയുടെ സ്ഥാനാര്‍ഥി അവസാന നിമിഷം പിന്മാറിയതാണ്.
തന്റെ വിജയം ഇറ്റലിയില്‍ ഓഗസ്റ്റിലുണ്ടായ ഭൂമികുലുക്കത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കും സമര്‍പ്പിക്കുന്നതായി തജാനി പ്രസ്താവിച്ചു. അധികൃതരുടെ ശ്രദ്ധ കടുത്ത ജീവിത സാഹചര്യങ്ങളില്‍ കഴിയുന്നവരുടെ മേല്‍ ഉടന്‍ തന്നെ പതിയണമെന്നും തജാനി ഓര്‍മ്മിപ്പിച്ചു.
തജാനിയുടെ വിജയത്തോടെ മൂന്ന് പ്രധാന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളായ പാര്‍ലമെന്റ്, യൂറോപ്യന്‍ കമ്മീഷന്‍, കൗണ്‍സില്‍ എന്നിവയിലെല്ലാം മധ്യ വലതുപക്ഷത്തിന് വ്യക്തമായ ആധിപത്യം നേടാന്‍ കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല