മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 800 പേര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ എമര്‍ജന്‍സി എമിഗ്രേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നു. മെഡിറ്ററേനിയന്‍ കടലില്‍ അപകടങ്ങള്‍ തടയാനുള്ള വഴി തേടികുയാണ് സമ്മിറ്റിന്റെ ലക്ഷ്യം.
മനുഷ്യക്കടത്ത് നടത്തി ആളുകളെ കൊലയ്ക്ക് കൊടുക്കുന്ന മിഡില്‍ ഏജന്റുമാരെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കാനും ഇതിന് ചെയ്യേണ്ടത് എന്തൊക്കെയാണെന്നും സമ്മറ്റില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ഞായറാഴ്ച്ച കടലില്‍ ബോട്ട് മുങ്ങി 800 പേര്‍ മരിച്ചതും കൂടി കൂട്ടിയാല്‍ ഇക്കൊല്ലം മാത്രം കടലില്‍ മുങ്ങി മരിച്ച കുടിയേറ്റക്കാരുടെ എണ്ണം 1750 ആണ്.
ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന മനുഷ്യ കടത്തുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി ആവശ്യപ്പെട്ടിരുന്നു. 21ാം നൂറ്റാണ്ടിലെ അടിമ കച്ചവടക്കാര്‍ എന്നാണ് അദ്ദേഹം മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയവരെ വിശേഷിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ഫെഡറിക്കാ മൊഗ്രേനി സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് പോളിസി സംബന്ധിച്ച ഡ്രാഫ്റ്റ് റെസലൂഷന്‍ തയാറാക്കി കൊണ്ടിരിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയു സംഘടിപ്പിക്കുന്ന സമ്മിറ്റില്‍ ഈ ഡ്രാഫ്റ്റ് അവതരിപ്പിക്കുമെന്നും അറിയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല