ഭാര്യയെ സ്യൂട്ട്‌കേസില്‍ പായ്ക്ക് ചെയ്ത് യൂറോപ്യന്‍ യൂണിയനിലേക്കു കടത്താന്‍ ഫ്രഞ്ചുകാരന്‍ ഭര്‍ത്തവിന്റെ ശ്രമം പൊളിഞ്ഞു. ഭാര്യയ്ക്ക് വിസയില്ലാതിരുന്നതിനാല്‍ സ്യൂട്ട്‌കേസില്‍ പായ്ക്ക് ചെയ്ത് കടത്താനായിരുന്നു അറുപത് വയസുള്ള ഫ്രഞ്ചുകാരന്റെ ശ്രമം. എന്നാല്‍ ഇത് പോളിഷ് അതിര്‍ത്തിയില്‍ വെച്ച് പിടികൂടി .
അതേസമയം, യുവതിക്ക് യൂറോപ്യന്‍ യൂണിയനില്‍ യാത്ര ചെയ്യാന്‍ നിയമപരമായി സാധിക്കുമായിരുന്നു എന്നു അധികൃതര്‍ വ്യക്തമാക്കി. ഭര്‍ത്താവ് യൂറോപ്യന്‍ പൗരനായതിനാല്‍ വിവാഹത്തിന്റെ രേഖ കാണിച്ചാല്‍ തന്നെ ഭാര്യയ്ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നു എന്ന് അധികൃതര്‍ വ്യകതമാക്കി .
അറുപത് വയസുള്ള ഭര്‍ത്താവിനു ഇതിനെ കുറിച്ച് ധാരണയില്ലാത്തത്താണ് സ്യൂട്ട്‌കേസില്‍ പായ്ക്ക് ചെയ്ത് ഭാര്യയെ കടത്താനിടയായത്. വൈദ്യപരിശോധനക്ക് ശേഷം സ്ത്രീക്ക് സ്യൂട്ട്‌കേസില്‍ കഴിഞ്ഞിട്ടും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല എന്ന ഉറപ്പായതോടെ ഇവരെ വിട്ടയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല