സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക്കിനെ കെട്ടുകെട്ടിക്കാന്‍ രണ്ടും കല്‍പ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും. ഒറ്റത്തവണമാത്രം ഉപയോഗിക്കാന്‍ പറ്റുന്ന നിത്യോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നു.
കുപ്പി, സ്‌ട്രോ, ചെവി വൃത്തിയാക്കാനുള്ള ബഡ്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്കു പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ പുറത്തിറക്കാനാണ് യൂണിയന്‍ പദ്ധതിയിടുന്നത്. പാരിസ്ഥിതിക മലിനീകരണം, പ്രത്യേകിച്ച് സമുദ്രമലിനീകരണം കുറയ്ക്കാനാണ് ഈ നടപടിയിലൂടെ ഇയു രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന കുപ്പികളുടെ തൊണ്ണൂറു ശതമാനവും 2025 നകം ശേഖരിക്കാനും യൂണിയന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനുള്ള ചെലവ് ഉത്പാദകരില്‍നിന്ന് ഇടാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഫ്രാന്‍സ് ടിമ്മര്‍മാന്‍സ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല