യൂറോപ്പിലെ ഏറ്റവും മുതിര്‍ന്ന വ്യക്തി മരിച്ചു. 111 വയസ്സുണ്ടായിരുന്ന നാസര്‍ സിംഗാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍വെച്ച് മരിച്ചത്. ഒമ്പത് മക്കളും, 34 രണ്ടാം തലമുറക്കാരും, 63 മൂന്നാം തലമുറക്കാരുമുണ്ട് നാസര്‍ സിംഗിന് പിന്‍തുടര്‍ച്ചക്കാരായിട്ട്.
1904ല്‍ പഞ്ചാബിലാണ് നാസര്‍ സിംഗ് ജനിച്ചത്. 50 വര്‍ഷക്കാലത്തോളം ഇംഗ്ലണ്ടില്‍ താമസിച്ച ശേഷം 1989ല്‍ നോര്‍ത്ത് ഈസ്റ്റിലേക്ക് ഇയാള്‍ താമസം മാറി. എപ്പോഴും സന്തോഷം ഇഷ്ടപ്പെട്ടിരുന്ന നാസര്‍ പറയാറുള്ളത് ശക്തമായ കുടുംബബന്ധമാണ് തന്റെ സന്തോഷത്തിനും ആരോഗ്യത്തിനും കാരണമെന്നാണ്.
മരിക്കുന്നത് വരെയും കേള്‍വിക്ക് തടസ്സമൊന്നും ഇല്ലാതിരുന്ന നാസറിന് ഏതാനും ചില പല്ലുകളും വായില്‍ അവശേഷിക്കുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും നാസര്‍ സിംഗിന് ശസ്ത്രക്രിയ വേണ്ടി വന്നിട്ടില്ല എന്നത് കുടുംബാംഗങ്ങള്‍ എടുത്തു പറയുന്ന ഒന്നാണ്.
107ാം വയസ്സുവരെ സ്ഥിരമായി ഗാര്‍ഡനിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാസര്‍ സിംഗ് ശ്രദ്ധിച്ചിരുന്നതായി കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല