യൂറോപ്യന്‍ യൂണിയനിലെ മറ്റ് ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ബ്രിട്ടീഷ് ധനകാര്യ മന്ത്രി ജോര്‍ജ് ഒസ്‌ബോണ്‍ ബ്രസല്‍സിലെത്തി. ഗ്രീസിലെയും മറ്റു യൂറോ സോണ്‍ രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. നേരത്തെ ഗ്രീസിന് ധനസഹായം നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സമ്മതിക്കുകയും എത്രയും വേഗം എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കൂടുതല്‍ വഷളാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
പ്രശ്‌നം പരിഹരിക്കേണ്ടത് ബ്രിട്ടന്റെ ദേശീയ ആവശ്യമാണെന്നും യൂറോസോണ്‍ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി ബ്രിട്ടനുള്‍പ്പെടെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെയും ബാധിക്കുമെന്നും ഒസ്‌ബോണ്‍ അറിയിച്ചു. പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുകയും അതിന് പരിഹാരം കണ്ടെത്തി യൂറോപ്യന്‍ സാമ്പത്തിക രംഗത്തെ വീണ്ടും വളര്‍ച്ചയിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെയും ധനകാര്യമന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ യോഗം നടക്കേണ്ടിയിരുന്നത്.
എന്നാല്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ ഏയ്ഞ്ജല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും യോഗത്തിന്റെ പ്രധാനപ്പെട്ട വിഷയങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ അത് നീട്ടി വയ്ക്കുകയായിരുന്നു. സഹായധനം 383 ബില്യണ്‍ പൗണ്ട് എന്നത് നാലിരട്ടിയാക്കി 1.74 ട്രില്യണ്‍ പൗണ്ടാക്കണം എന്ന കാര്യത്തിലാണ് ഇരുവരും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല