1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2025

സ്വന്തം ലേഖകൻ: അതിശൈത്യവും കനത്തശീതക്കാറ്റുംകാരണം മിസൗറി, കാൻസസ്, കെന്റക്കി, വെർജീനിയ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് യു.എസിന്റെ തെക്കൻസംസ്ഥാനമായ കാലിഫോർണിയയെ കാട്ടുതീ വിഴുങ്ങിയത്.

പാലിസേഡ്‌സ്, ഈറ്റൺ എന്നീ അതിവേഗം പടർന്ന രണ്ടുവലിയ കാട്ടുതീയിൽ സാൻഫ്രാൻസിസ്കോയുടെ വിസ്തൃതിയെക്കാൾ വലിയ ഭൂപ്രദേശം എരിഞ്ഞമർന്നു. ചൊവ്വാഴ്ച രാവിലെയാണ് പസഫിക് പാലിസേഡ്സിൽ തീ പൊട്ടിപ്പുറപ്പെട്ടത് കൺമുന്നിൽ നഗരമെരിയുന്നതുകാണവേ അണുബോംബ് വീണതുപോലനുഭവപ്പെട്ടു ലോസ് ആഞ്ജലിസുകാർക്ക്.

വേനൽക്കാല കാട്ടുതീകൾ കാലിഫോർണിയക്ക് സുപരിചിതമാണ്. ജൂൺമുതൽ ഒക്ടോബർവരെയാണ് കാട്ടുതീ സീസൺ. വരണ്ട കാലാവസ്ഥയാണ് അതിനാധാരം. വർഷത്തിൽ പരമാവധി 78 വരെ ഫയർ ദിവസങ്ങളുണ്ടാകാറുണ്ട്. തെക്കൻ കാലിഫോർണിയൻ തീരപ്രദേശങ്ങളിലെ തീപ്പിടിത്തങ്ങൾ മരുക്കാറ്റിനാൽ വ്യാപിക്കപ്പെടുന്നവയാണ്. പ്രത്യേകിച്ച് പസഫിക് പാലിസേഡ്സിലേത്. മഴലഭ്യതയില്ലാത്തതിനാൽ സസ്യജാലങ്ങളെല്ലാം വരണ്ടുണങ്ങിയിരിക്കും.

അതേസമയം, വർഷാവസാനത്തിൽ ശൈത്യവും മഴയും ഒരുമിച്ചുണ്ടാകുന്നതിനാൽ കാട്ടുതീകൾ താരതമ്യേന കുറവാണ്. ജനുവരിമുതൽ മാർച്ചുവരെ വലിയ തീമുന്നറിയിപ്പുണ്ടാകാറില്ല (2021 ഒഴിച്ചുനിർത്തിയാൽ). എന്നാൽ, 2012-2024 വരെയുള്ള വർഷങ്ങളെ അപേക്ഷിച്ച് 2025 ജനുവരി ഒൻപതിന് സംസ്ഥാനത്തുണ്ടായത് 60 ഫയർ അലർട്ടുകളാണ്. 40 മടങ്ങ് കൂടുതൽ.

എട്ടുമാസമായി ലോസ് ആഞ്ജലിസിലേക്ക് മഴ തിരിഞ്ഞുനോക്കിയിട്ട്. സംസ്ഥാനത്ത് റെക്കോഡ് ചൂടും ഉഷ്ണതരംഗവും രേഖപ്പെടുത്തിയ വർഷമായിരുന്നു 2024. ജൂൺ, ജൂലായ്, ഓഗസ്റ്റ് (ബോറിയൽ സമ്മർ) മാസങ്ങളിൽ ഉത്തരാർധഗോളത്തിൽ ശരാശരി താപനില പരമാവധി
62.24 ഡിഗ്രി സെൽഷ്യസായിരുന്നു.

യു.എസ്. ലോസ് ആഞ്ജലിസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള പരിശ്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുന്നേറുകയാണ്. തീയണയ്ക്കാനുള്ള യു.എസ്. അഗ്നിരക്ഷാ സേനയുടെ ഏറ്റവും ശക്തനായ പോരാളിയാവുകയാണ് കാനഡയില്‍ നിന്ന് എത്തിച്ച സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനം. ഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനമാണ് സൂപ്പര്‍ സ്‌കൂപ്പറുകള്‍.

കാട്ടുതീ അണയ്ക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ളതാണ് സി.എല്‍.-415 എന്ന ഈ വിമാനം. ലോസ് ആഞ്ജലിസില്‍ എത്തിയിരിക്കുന്ന സൂപ്പര്‍ സ്‌കൂപ്പര്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 16,000 ഗാലണ്‍ വെള്ളമാണ് തീപടരുന്ന പ്രദേശങ്ങള്‍ക്ക് മുകളില്‍ തളിക്കുന്നത്. ഹെലികോപ്ടറുകളെക്കാളും എയര്‍ ടാങ്കറുകളെക്കാളും പ്രവര്‍ത്തന ക്ഷമതയും എളുപ്പവുമാണ് സൂപ്പര്‍ സ്‌കൂപ്പറിന്റെ പ്രവര്‍ത്തനം.

അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്‌പ്പെടുത്തുമ്പോള്‍ പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും വിതറുന്നത്. ഒരു പരിധിവരെ കാട്ടുതീ പടരുന്നത് പ്രതിരോധിക്കന്‍ കഴിയുന്ന ഫോസ്-ചെക്ക് എന്ന പ്രത്യേകതരം രാസപദാര്‍ഥമാണ് പിങ്ക് നിറത്തില്‍ ലോസ് ആഞജലിസില്‍ നിറയുന്നത്. 1960 മുതല്‍ അമേരിക്കന്‍ കമ്പനിയായ പെരിമേറ്റര്‍ സൊലൂഷന്‍ ഉത്പാദിപ്പിക്കുന്ന ഫോസ് ചെക്ക് പ്രധാന അഗ്നി പ്രതിരോധ വസ്തുവെന്ന രീതിയില്‍ ലോകത്താകമാനം ഏറെ പ്രശസ്തമാണ്.

ലോസ് ആഞ്ജലിസില്‍ തീ ആളിപ്പടര്‍ന്ന ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലന്‍ ഫെസ്‌ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. ഇതിന്റെ പിങ്ക് നിറം തീ പടര്‍ന്ന് പിടിക്കുന്നത് ഒരു പരിധിവരെ തടയുമെന്ന് മാത്രമല്ല ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അപകടസ്ഥലം പെട്ടെന്ന് തിരിച്ചറിയാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇതിന്റെ പിങ്ക് നിറം മാഞ്ഞുപോവുകയുള്ളൂവെന്നതാണ് ഗുണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.