സ്വന്തം ലേഖകൻ: ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഇന്ന് മുതൽ വൈകുന്നേരങ്ങളിൽ ഏകജാലക സേവനങ്ങൾ നൽകും. ലുസൈലിലെ ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയ ഓഫിസിലാണ് ഈ സേവനം ലഭ്യമാകുക.
ഞായർ മുതൽ വ്യാഴം വരെ ദിവസവും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ ഏകജാലക സായാഹ്ന സേവനങ്ങൾ ലഭ്യമാണെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.
നടപടിക്രമങ്ങൾ ലഘൂകരിക്കാനും നിക്ഷേപകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിൽ കൂടി ഏകജാലക സംവിധാനം ഏർപ്പെടുത്തിയത്. കമ്പനികൾ സ്ഥാപിക്കുന്നതിനായുള്ള ബഹുഭൂരിപക്ഷം സേവനങ്ങളും ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനം വഴി ലഭ്യമാകും.
സാധാരണ സർക്കാർ ഓഫിസ് സമയത്തിന് പുറമെ സേവനം വൈകുന്നേരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത് നിക്ഷേപകർക്ക് കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല