സ്വന്തം ലേഖകന്‍: ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന എവറസ്റ്റിന്റെ സ്ഥാനം തെറിക്കുമോ? ഗവേഷകര്‍ക്കിടയില്‍ പുതിയ തര്‍ക്കം. എവറസ്റ്റിനെക്കാളും ഉയരമുള്ള കൊടുമുടികള്‍ ഭൂമിയിലുണ്ടെന്ന അവകാശവാദവുമായി ഒരു വിഭാഗം ഗവേഷകര്‍ രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ തുടക്കം.
എക്വഡോറിലെ ഷിംബൊറാസോ മലനിരകള്‍ എവറസ്റ്റിനെക്കാളും ഉയരമുള്ളതാണെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. സമുദ്ര നിരപ്പില്‍നിന്ന് 9000 മീറ്റര്‍ ഉയരമുണ്ട് എവറസ്റ്റിന്. നിലവിലെ അളവു രീതിയനുസരിച്ച്, രണ്ടാമത്തെ കൊടുമുടി എവറസ്റ്റിനെക്കാള്‍ ആയിരം മീറ്ററെങ്കിലും ഉയരം കുറവാണ്. എന്നാല്‍, സമുദ്ര നിരപ്പ് അടിസ്ഥാനമാക്കിയുള്ള അളവിനുപകരം, ശൂന്യാകാശത്തുനിന്നുള്ള കണക്കെടുത്താല്‍ ഷിംബൊറാസോ എവറസ്റ്റിനെ കടത്തിവെട്ടും. ഭൂമിയുടെ പ്രത്യേകമായ ആകൃതിയാണ് ഇതിനു കാരണമെന്നും ഗവേഷകര്‍ പറയുന്നു.
ഭൂമി കൃത്യമായും ഗോളാകൃതിയിലല്ല എന്നതാണ് ഇതിനു കാരനം. മുകളിലും താഴെയും അല്‍പം പരന്നിരിക്കുന്നതിനാല്‍ ഭൂമധ്യ രേഖയോടടുത്തുള്ള മലനിരകള്‍ക്ക് സ്വാഭാവികമായും ഉയരം കൂടും. ഭൂമിയുടെ ആന്തരിക കേന്ദ്രത്തില്‍നിന്ന് (അകക്കാമ്പ്) തിട്ടപ്പെടുത്തിയാലും ഷിംബൊറാസോയുടെ ഉയരം എവറസ്റ്റിനെക്കാള്‍ കൂടുതല്‍ വരും. ഈ അളവ് രീതിയനുസരിച്ച് ആദ്യ 20 കൊടുമുടികളുടെ പട്ടികയില്‍ നിന്ന് എവറസ്റ്റ് പുറത്താകുകയും ചെയ്യും.
ഫ്രാന്‍സിലെ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്പ്‌മെന്റിലെ ഗവേഷകരാണ് പുതിയ അളവുരീതികളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങളും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല