എവരിബഡി ലവ്‌സ് റെയ്മണ്ട് എന്ന യുഎസ് സിറ്റ്‌കോമില്‍ അഭിനയിച്ച ബാലതാരം സേവ്യര്‍ സ്വീറ്റന്‍ ആത്മഹത്യ ചെയ്തു. ഈ സിറ്റ്‌കോമിലെ ഇരട്ടകുട്ടികളില്‍ ഒരാളുടെ വേഷത്തിലായിരുന്നു സേവ്യര്‍ അഭിനയിച്ചിരുന്നത്. 19 വയസ്സായിരുന്നു.
സേവ്യറിന്റെ മരണ വിവരം സ്ഥിരീകരിച്ചു കൊണ്ട് സഹോദരി മാഡിലിന്‍ കുടുംബത്തിന്റെ പ്രസ്താവന പുറത്തിറക്കി. 20 വയസ്സ് തികയാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സേവ്യറിന് സംഭവിച്ച ഈ ദുരന്തം തങ്ങളെ തകര്‍ത്തു കളഞ്ഞിരിക്കുകയാണെന്ന് കുടുംബം വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ടെക്‌സാസിലെ കുടുംബ വീട്ടില്‍ സ്വയം നിറയൊഴിച്ചാണ് സേവ്യര്‍ ആത്മഹത്യ ചെയ്തത്.
ജെഫ്‌റി ബറോണ്‍ എന്നായിരുന്നു സേവ്യറിന്റെ എവരിബഡി ലവ്‌സ് റയ്മണ്ടിലെ കഥാപാത്രത്തിന്റെ പേര്. സേവ്യറിന്റെ സഹോദരന്‍ സുള്ളിവന്‍, സഹോദരി മാഡിലിന്‍ എന്നിവര്‍ക്കൊപ്പം സേവ്യര്‍ 139 എപ്പിസോഡുകള്‍ അഭിനയിച്ചിട്ടുണ്ട്. 16 മാസം പ്രായമുണ്ടായിരുന്ന സമയം മുതല്‍ സഹോദരങ്ങള്‍ ഇതില്‍ അഭിനയിച്ചു തുടങ്ങിയതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല