
സ്വന്തം ലേഖകൻ: വാടകക്കാരെ പുറത്താക്കാനുള്ള നിയമം മാറുമെന്ന് ഉറപ്പായതോടെ പലയിടങ്ങളിലും വീട്ടുടമകള്‍ വാടകക്കാരെ ഒഴിപ്പിക്കുന്ന തത്രപ്പാടിലാണ്. വാടക നിയമത്തില്‍, വാടകക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ 21 മാറ്റുവാനാണ് ലേബര്‍ സര്‍ക്കാര്‍ തുനിയുന്നത്.
ഈ വാര്‍ത്ത പരന്നതോടെ ജൂലായ്ക്കും സെപ്റ്റംബറിനും ഇടയിലായി 8,425 കുടുംബങ്ങള്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീഷ് ലഭിച്ചതെന്ന് നീതിന്യായകാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം 2,830 ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ മാത്രമായിരുന്നു നല്‍കിയത് എന്നറിയുമ്പോഴേ അവസ്ഥയുടെ ഗൗരവം പൂര്‍ണ്ണമായും മനസിലാവുകയുള്ളു.
അതേസമയം, ഹൗസിംഗ് ചാരിറ്റികള്‍, റെന്റേഴ്സ് ബില്‍ വേഗത്തില്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ മുറവിളി കൂട്ടുന്നുമുണ്ട്. 2019 ഏപ്രിലില്‍ തെരേസ മേ, സെക്തന്‍ 21 നിര്‍ത്തലാക്കുമെന്ന് വാഗ്ദാനം നല്‍കിയതിന്റെ തുടര്‍ന്ന് ഇതുവരെ ഏകദേശം 1,10,000 കുടുംബങ്ങളെയാണ് ഈ സെക്ഷന്‍ ഉപയോഗിച്ച് ഒഴിപ്പിച്ചിട്ടുള്ളത്. കുടുംബങ്ങളെ ഇപ്പോഴും ഒഴിപ്പിക്കുകയാണെന്നും, പലര്‍ക്കും തമസസൗകര്യവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ ഉടലെടുക്കുകയാണെന്നും ഹൗസിംഗ് ചാരിറ്റികള്‍ ആരോപിക്കുന്നു.
അതുകൊണ്ടു തന്നെയാണ് പുതിയ റെന്റേഴ്സ് ബില്‍ എത്രയും പെട്ടെന്ന് പാര്‍ലമെന്റിലെ പ്രക്രിയകള്‍ പൂര്‍ത്തിയാക്കി നിയമമാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നതും. പലര്‍ക്കും താമസസൗകര്യം ഇല്ലാത്തതിന്റെ പ്രധാന കാരണം നോഫോള്‍ട്ട് ഒഴിപ്പിക്കലുകളാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല