സ്വന്തം ലേഖകന്‍: വീണ്ടും ഒന്നാകാനുള്ള അപേക്ഷ മുന്‍ കാമുകി നിരസിച്ചു, യുഎസില്‍ സംഗീതജ്ഞന്‍ ഫേസ്ബുക്കില്‍ ലൈവില്‍ ആത്മഹത്യ ചെയ്തു. 33 കാരനായ ജാര്‍ഡ് മക്ലിമൂര്‍ എന്ന സംഗീതജ്ഞനാണ് ആത്മഹത്യ ചെയ്തത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം യുവാവ് തീകൊളുത്തുകയായിരുന്നെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മക്ലിമൂറിന്റെ പൂര്‍വ കാമുകി അലിസിയ മൂര്‍ ജോലി ചെയ്യുന്ന മര്‍ഫി ക്ലബ്ബിന് എതിര്‍വശത്തായിരുന്നു ആത്മഹത്യ. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം ഇയാള്‍ കാമുകിയെ കാണാന്‍ ശ്രമിച്ചെങ്കിലും അലിസിയ പൂര്‍ണമായി അവഗണിച്ചു. ഇതേതുടര്‍ന്ന് കെട്ടിടത്തില്‍നിന്നു പുറത്തിറങ്ങിയ യുവാവ് തീകൊളുത്തുകയായിരുന്നു.
തീകൊളുത്തിയ ശേഷം ജാര്‍ഡ് മക്ലിമൂര്‍ അലിസിയയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കെട്ടിടത്തിന്റെ വാതില്‍ അടച്ചതിനെ തുടര്‍ന്ന് ശ്രമം വിഫലമായി. ഉടന്‍തന്നെ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല