സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പങ്കുവച്ച ട്വീറ്റ് സൈബര്‍ ഇടങ്ങളില്‍ വന്‍പരിഹാസമാണ് ഉയര്‍ത്തുന്നത്. കശ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്.
അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടത്. ട്വീറ്റ് വൈറലായതോടെ പിന്നിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഇതിന് പിന്നാലെ അബ്ദുള്‍ ബാസിത് ഈ കുറിപ്പ് നീക്കം ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഈ പ്രശ്‌നം ചര്‍ച്ചയാക്കാനുള്ള പാക് ശ്രമങ്ങളും പരാജയപ്പെടുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും യാഥാര്‍ത്ഥ്യം പാക്കിസ്ഥാന്‍ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല