1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാറ്റ് തട്ടിപ്പ് പുറത്ത് വന്നു, ഏതാണ്ട് 300 മില്യന്‍ പൌണ്ടിന്റെ തട്ടിപ്പ് നടത്തിയത് മുന്‍കാല പോലീസ് ഓഫീസര്‍ ആണെന്നതാണ് ഏറെ വിചിത്രം. 47 കാരനായ നീല്‍ ക്രാന്‍സ്വിക്ക് ഷെഫീല്‍ഡ് ബിസിനസ് പാര്‍ക്കില്‍ നടത്തിയ ഐഡിയ 2 ഗോ എന്ന കമ്പനി വെറും എട്ട്‌ മാസം കൊണ്ട് നടത്തിയ 2 ബില്യന്‍ പൌണ്ടിന്റെ കൊടുക്കല്‍-വാങ്ങല്‍ ബിസിനസിലാണ് ഈ ഭീമന്‍ വാറ്റ് തട്ടിപ്പ് നടന്നത്.

HM റവന്യു ആന്‍ഡ് കസ്റ്റംസില്‍ നിന്നും വാറ്റ് ഇനത്തില്‍ വന്‍ തട്ടിപ്പ് നടത്താനായി കൃത്രിമമായി ചമച്ച രേഖകളും മറ്റും അഞ്ചു വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കണ്ടെത്തിയത്, അതും വളരെ ചെറിയൊരു ട്രേഡിംഗ് സെന്റരാണ് ഇത്രയും വലിയൊരു തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നതാണ് ഏറെ രസകരം. ഈ തട്ടിപ്പ് പുറത്തു വന്നതിനെ തുടര്‍ന്നു HM റവന്യു ആന്‍ഡ് കസ്റ്റംസ് നികുതിയിനത്തില്‍ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നു HMRC അസിസ്റ്റന്റ് ഡയറക്ട്ടര്‍ പോള്‍ റൂണി പറഞ്ഞു.

പ്രധാനമായും മൊബൈല്‍, സോഫ്റ്റ്‌ വെയര്‍ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ട്രേഡ് എജന്സി ഉടമയ്ക്കൊപ്പം ക്രാസ്വിക്കിന്റെ സഹോദരി 44 കാരി ക്ലരെ രേയിടിനേയും അക്കൌണ്ടില്‍ കൃത്രിമം കാണിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട വാദം അടുത്ത മാസം ന്യൂകാസ്റ്റില്‍ ക്രൌണ്‍ കോര്‍ട്ട് മറ്റു രണ്ടു കൂട്ട് പ്രതികള്‍ക്കൊപ്പം കേള്‍ക്കും. എന്തായാലും തട്ടിപ്പ് വീരന്‍ ഒരു പോലീസുകാരന്‍ ആയിരുന്നതിനാല്‍ കേസില്‍ നിന്നും തടിയൂരാന്‍ എന്തൊക്കെ സൂത്രപ്പണികള്‍ ചെയ്യുമെന്ന് കാത്തിരുന്നു കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.