1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2024

സ്വന്തം ലേഖകൻ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് അടുത്ത വര്‍ഷം നിരക്ക് കുറയ്ക്കിലന്റെ വേഗംകുറച്ചേക്കുമെന്ന സൂചന ഡോളര്‍ നേട്ടമാക്കി. ഇന്ത്യന്‍ രൂപ ഉള്‍പ്പടെയുള്ള കറന്‍സികള്‍ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 85.06 നിലവാരത്തിലേയ്ക്ക് പതിച്ചു.

ദിനംപ്രതിയെന്നോണം രൂപയുടെ മൂല്യമിടിയുന്ന സാഹചര്യമാണ് വിപണിയില്‍ പ്രകടമാകുന്നത്. ബുധനാഴ്ച 84.94 നിലവാരത്തിലേയ്‌ക്കെത്തിയിരുന്നു. യുഎസ് കേന്ദ്ര ബാങ്കിന്റെ പരുക്കന്‍ വീക്ഷണം മറ്റ് ഏഷ്യന്‍ കറന്‍സികള്‍ക്കും തിരിച്ചടിയായി. കൊറിയന്‍ വോണ്‍, മലേഷ്യന്‍ റിംഗിറ്റ്, ഇന്തോനേഷ്യന്‍ റുപ്പി എന്നിവ 0.8 ശതമാനം മുതല്‍ 1.2 ശതമാനംവരെ ഇടിവ് നേരിട്ടു.

ഡോളര്‍ സൂചിക 108.03 നിലവാരത്തിലെത്തിയതോടൊപ്പം പത്ത് വര്‍ഷത്തെ യുഎസ് ട്രഷറി ആദായം 4.50 ശതമാനം കടക്കുകയും ചെയ്തു.യുഎസ് ഫെഡിന്റെ ബുധനാഴ്ച നടന്ന ഈ വര്‍ഷത്തെ അവസാനത്തെ യോഗത്തില്‍ നിരക്കില്‍ കാല്‍ ശതമാനം കുറവാണ് പ്രഖ്യാപിച്ചത്.

പണപ്പെരുപ്പം ലക്ഷ്യ നിരക്കായ രണ്ട് ശതമാനത്തിലേയ്‌ക്കെത്താന്‍ ഒന്നോ രണ്ടോ വര്‍ഷമെടുത്തേക്കാമെന്നായിരുന്നു ഫെഡിന്റെ നിരീക്ഷണം. 2025ലും 2026ലും 0.50 ശതമാനംവീതം നിരക്ക് കുറച്ചേക്കുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.

ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏഴ് പാദത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും വ്യാപാര കമ്മി വര്‍ധിച്ചതും മൂലധന വരവ് മന്ദഗതിയിലായതും രൂപയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.