1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2025

സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍‍ഡ് ട്രംപ് അധികാരമേല്‍ക്കുമെന്ന് ഉറപ്പായതോടെ വിപണിയിലുണ്ടായ ഉണർവ്വ് ഡോളറിന് ഗുണകരമായപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവ് തുടരുകയാണ്. ഗള്‍ഫ് കറന്‍സികളുമായും രൂപയുടെ മൂല്യത്തില്‍ ഇടിവ് പ്രകടമാണ്.

നവംബർ അഞ്ചിനാണ് പ്രസിഡന്‍റ് സ്ഥാനത്ത് ട്രംപ് തന്നെയെന്ന് ഉറപ്പിച്ചത്. ഒരു ഡോളറിന് 84 രൂപ 95 പൈസയുണ്ടായിരുന്ന രൂപയുടെ മൂല്യം 86 രൂപ 64 പൈസയിലേക്ക് വീണു. 2.91 ശതമാനമാണ് 60 ദിവസത്തിനിടെയുണ്ടായ ഇടിവ്. എന്നാല്‍ മറ്റ് വിദേശ കറന്‍സികളെ അപേക്ഷിച്ച് രൂപയുടെ ഇടിവ് കുറവാണെന്നുളളത് മറുവശം. ഫീലീപ്പീന്‍സ് പെസോ .07 ശതമാനവും പൗണ്ട് 5.78 ശതമാനവും യൂറോ 5.82 ശതമാനവുമാണ് ഇടിഞ്ഞത്.

ജനുവരി 14 ന് ഒരു യുഎഇ ദിർഹത്തിന് 23 രൂപ 59 പൈസയെന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നിരുന്നു. നിലവില്‍ 23 രൂപ 51 പൈസയാണ് വിനിമയനിരക്ക്. ഫെബ്രുവരി ആദ്യവാരം വരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യയുടെ ഫെഡറല്‍ ബജറ്റ് പ്രഖ്യാപനവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.