ഏറെ രസകരമായൊരു സംഭവത്തിനാണ് ലണ്ടനിലെ ഭൂഗര്‍ഭ റെയ്ല്‍വേ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ട്രെയ്നില്‍ യാത്ര ചെയ്യുകയോ? ഭര്‍ത്താവല്ല, ആരു പറഞ്ഞാലും ഇന്ത്യക്കാരി സംയോജിത മേയര്‍ക്ക് അതു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. എട്ട് ബോളിവുഡ് ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുള്ള സംയോജിതയാണു നായിക. ഭര്‍ത്താവ് യാങ്കി (31)യ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണു സംഭവം. അവര്‍ ബ്രിട്ടനില്‍ എത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.
ട്രെയ്നില്‍ അടുത്തു നിന്നു യാത്ര ചെയ്ത ഒരാള്‍, സംയോജിതയുടെ മൂന്നുമാസം പ്രായമായ മകളെ നോക്കി ചോദിച്ചു, ഇതു താങ്കളുടെ മകള്‍ തന്നെയോ? അതെയെന്നു സംയോജിത. മോള് അതി സുന്ദരിയെന്നു പുകഴ്ത്തി അയാള്‍ അല്‍പ്പം അകലെ മാറി നിന്നു. ഇവനാരാ, ഈ സായ്പ്… അവര്‍ ഭര്‍ത്താവ് യാങ്കിയോടു ചോദിച്ചു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, അയാള്‍ പറഞ്ഞു.
പ്രധാനമന്ത്രി ട്രെയ്നില്‍ യാത്ര ചെയ്യുകയോ? സംയോജിതയ്ക്കതു വിശ്വസിക്കാന്‍ സാധിച്ചില്ല (അല്ല നമുക്കും വിശ്വസിക്കാന്‍ പറ്റില്ലല്ലോ). അവര്‍ നേരെ ചെന്നു ചോദിച്ചു, എസ്ക്യൂസ് മി, താങ്കള്‍ പ്രധാനമന്ത്രിയാണോ? അതെയെന്നു മറുപടി. എന്റെ രാജ്യത്ത് (ഇന്ത്യ) മന്ത്രിമാര്‍ ആരും ട്രെയ്നില്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം യാത്രചെയ്യില്ലെന്നു സംയോജിത പറഞ്ഞെന്നു ഡെയ്ലി മെയ്ല്. ട്രെയ്നില്‍ പോയാല്‍ കാറില്‍ പോകുന്നതിലും പെട്ടെന്ന് എത്തിച്ചേരാമെന്നു കാമറൂണ്‍ മറുപടി പറഞ്ഞത്രേ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല