1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2011

നല്ല ശരീരം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ശരീരം വളരെ പ്രധാനപ്പെട്ടതാണെന്ന് വിചാരിക്കുന്നവരെല്ലാംതന്നെ അതിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ്. നല്ല ശരീരത്തിനുവേണ്ടി യോഗയും സാധനയും കളരിയും എന്നുവേണ്ട സകലതും ചെയ്യുന്നവരാണ് ഓരോ മനുഷ്യനും. മലയാളികള്‍ക്ക് വേണ്ടാത്ത ആയൂര്‍വ്വേദവും തിരുമുചികിത്സയുമെല്ലാംതേടി വിദേശികള്‍ ഇവിടേക്ക് പറന്നെത്തുന്നത് ചുമ്മാതൊന്നുമല്ല. നല്ല ശരീരം സൂക്ഷിക്കാന്‍വേണ്ടി തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്.

ശരീരത്തെ ശരിയാക്കുക

നല്ല ചിത്രങ്ങള്‍ക്കുവേണ്ടി ശരീരത്തെ നിങ്ങള്‍ എങ്ങനെയാണ് ശരിയാക്കിയെടുക്കുന്നത്. നല്ല പൊട്ടുതൊട്ട് ചാന്തിട്ട് പൗഡറിട്ട് ഒരുങ്ങുന്നതുപോലെ നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ സംരക്ഷിക്കണം. ഒരു ഫോട്ടോയ്ക്കുവേണ്ടി നിങ്ങള്‍ ഒരുങ്ങുന്നതുപോലെ നിങ്ങള്‍ ജീവിതത്തിനുവേണ്ടി ഒരുങ്ങണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്ന കായികതാരങ്ങള്‍ക്കും മറ്റും നല്ല ശരീരപ്രകൃതിയാണെന്ന് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒന്നും ചെയ്യാതെ ഇരിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെക്കുറിച്ച് കൂടുതല്‍ ബോധവതികളായിരിക്കും. തങ്ങളുടെ ശരീരം ഉള്ളതിലും ഇരുപത്തിയഞ്ച് ശതമാനത്തോളം കൂടുതലുണ്ടെന്ന് അവര്‍ക്ക് തോന്നാനിടയുണ്ട്. എന്നാല്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്ന സ്ത്രീകളുടെ കാര്യത്തില്‍ ഇത് കുറച്ചുകൂടി നോര്‍മലാണ്. അവര്‍ തങ്ങളുടെ ശരീരം ഉള്ളതിലും പതിനാല് ശതമാനം മാത്രം കൂടുതലുണ്ടെന്നാണ് അവര്‍ കരുതുന്നത്.

ശരീരത്തെക്കുറിച്ച് കണക്കുകൂട്ടലുകള്‍ നടത്തുക

സ്വന്തം ശരീരത്തെക്കുറിച്ച് കണക്കുകൂട്ടലുകള്‍ നടത്തുന്നത് നല്ലതായിരിക്കും. നല്ല മസിലുകളും കൈകളും കാലുകളുമുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകുന്നു. നിങ്ങളുടെ നല്ല ആരോഗ്യമുള്ള ശരീരമാണെങ്കില്‍തന്നെ കാര്യങ്ങള്‍ പകുതി ശരിയായി. രാവിലെ ഓടാന്‍ പോകുന്നവരില്‍ തൊണ്ണൂറ് ശതമാനം സ്ത്രീകള്‍ക്കും സ്വന്തം ശരീരത്തെക്കുറിച്ച് നല്ല ആത്മവിശ്വാസമുള്ളവരാണ്. ഇവര്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നന്നായി ചെയ്യുന്നുവെന്ന ആത്മവിശ്വാസമുള്ളവരാണ്.

കണ്ണാടികള്‍ക്കപ്പുറം

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് കണ്ണാടികള്‍ക്കപ്പുറവും കാര്യങ്ങളുണ്ടെന്നാണ്. ഓടുന്നതായി അഭിനയിക്കാനും ചാടാനും പാടാനുമെല്ലാം കണ്ണാടി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങള്‍ കുറച്ചുകൂടി ചെറുപ്പമാകുന്നത് നിങ്ങള്‍ക്ക് അപ്പോള്‍ത്തന്നെ അറിയാന്‍ സാധിക്കും എന്നതാണ് കണ്ണാടിയുടെ ഒരു ഗുണം.

ഭക്ഷണം ഇന്ധനംകൂടിയാണ്

ഭക്ഷണമെന്നത് ഇന്ധനമാണ് എന്ന തോന്നല്‍ ആര്‍ക്കെങ്കിലുമുണ്ടോ? എന്നാല്‍ ശരിയാണ്. ശരീരം എന്ന യന്ത്രം നേരാംവണ്ണം പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനമാണ് ഭക്ഷണം. അതിന് നല്ല ആഹാരം തിരഞ്ഞെടുക്കുക. നല്ല വിറ്റമിന്‍സും നല്ല കൊഴുപ്പുമെല്ലാം തിരഞ്ഞെടുക്കുക. ശരീരമെന്ന യന്ത്രത്തെ നേരാംവണ്ണം പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജ്ജം സമ്പാദിക്കുക.

സന്തോഷം നിറഞ്ഞ അന്തരീക്ഷം തിരഞ്ഞെടുക്കുക

സന്തോഷം നിറ‍ഞ്ഞ അന്തരീക്ഷമാണ് ഏറ്റവും വലുത്. അങ്ങനെയുണ്ടായാല്‍തന്നെ കാര്യങ്ങള്‍ പകുതി ശരിയായി. അതിനായി മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്താല്‍മതി. സന്തോഷം നിറഞ്ഞ അന്തരീക്ഷമാകുമെന്ന് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.