‘ഇന്നത്തെ ആരോഗ്യമാണ് നാളെയുടെ സമ്പത്ത്’ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും ആരോഗ്യത്തോടെയുള്ള ജീവിതം ഒരു സ്വപനം മാത്രമായ് മാറിയിരിക്കുകയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ വളരെ പ്രധാനമായ് നിര്‍വഹിക്കേണ്ട ഒരു ചിട്ടയാനല്ലോ വ്യായാമം, എന്നിരിക്കിലും കുറഞ്ഞത് എത്ര നേരം വ്യായാമം ചെയ്താലാണ് ആരോഗ്യകരമായ ജീവിതം സാധ്യമാകുക എന്നതിനെ പറ്റി അധികം പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു ഗവേഷണ ഫലം പറയുന്നത് ദിവസം 15 മിനുട്ട് ചെയ്യുന്നത് വ്യായാമം നമ്മുടെ ആയുസ് മൂന്നു വര്‍ഷം വര്‍ദ്ധിപ്പിക്കുകയും 14 ശതമാനം മരിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ്.
ഇതിനു മുന്‍പ്പ നടന്നിട്ടുള്ള പഠനങ്ങള്‍ എല്ലാം തന്നെ വ്യായാമം പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട് എന്നാല്‍ ആരോഗ്യവാനായിരിക്കാന്‍ അത്യാവശ്യമായ വ്യായാമം എത്രയെന്നു കണ്ടെത്തിയിരുന്നില്ല. തായ്‌വാനിലെ നാഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷര്‍ 400,000 ആളുകളില്‍ നടത്തിയ 12 വര്‍ഷത്തെ പഠനത്തില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. നമുക്ക് വെറും പതിനഞ്ചു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള വ്യായാമം ചെയ്തു ആരോഗ്യം കാത്തു സൂക്ഷിക്കമെങ്കില്‍ എന്തിനു മടിക്കണം.
ശരീരസ്ഥിതിയും താലപര്യവും കണക്കിലെടുത്ത് നമുക്ക് കുറച്ചു ലഘു വ്യായാമങ്ങള്‍ ശീലിക്കാവുന്നതാണ്. വലിയ ചിട്ടവട്ടങ്ങളോ പരിശീലനമോ കൂടാതെ ചെയ്യാവുന്ന വ്യായാമങ്ങളെയാണ് ലഘുവ്യായാമങ്ങളെന്നോ ലളിത വ്യായാമങ്ങളെന്നോ വിളിക്കുന്നത്. ഒരു വ്യക്തി കുറഞ്ഞ പക്ഷം ശീലിക്കേ ണ്ടതാണ് ഇത്. നടത്തം, പടികയറ്റം, വേഗത കുറഞ്ഞ ഓട്ടം(ജോഗിംഗ്), നിന്നിടത്ത് നന്നുള്ള ഓട്ടം (സ്പോട്ട് ജോഗിംഗ്) സ്ട്രച്ചസ്, വാമിങ് അപ് എക്സര്‍സൈസുകള്‍ എന്നിവയൊക്കെ ഇതില്‍ പെടും.
നടത്തം, പടികയറ്റം ജോഗിങ് തുടങ്ങിയവ മികച്ച കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങള്‍ ആണ് ഇവ. ഹൃദയം ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകുന്നതിനൊപ്പം മേദസ്സ് കുറയ്ക്കാനും വര്‍ദ്ധിപ്പിക്കാനും. പടികയറ്റം, സ്പോട്ട് ജോഗിംഗ, സ്ട്രെച്ചിങ് എന്നിവയെല്ലാം വീട്ടില്‍ തന്നെ ചെയ്യാവുന്നവയാണ്. പടികയറല്‍ ഇക്കൂട്ടത്തില്‍ സാമാന്യം കഠിനമായ വ്യായാമമായതിനാല്‍ ചെറിയ തോതില്‍ ചെയ്തു തുട ങ്ങുകയാണ് നല്ലത്. പടി കയറുമ്പോള്‍ വല്ലാതെ കിതയ്ക്കുകയാണെങ്കില്‍ വേഗത കുറയ്ക്കണം. കൈ കളും കാലുകളും ചലി പ്പിച്ചും വലിഞ്ഞ് നിവര്‍ന്നും ചെയ്യുന്ന വ്യായാമങ്ങളെ യാണ് സ്ട്രെച്ചസ് എന്നു പറയുന്നത്. ഇവയെക്കുറിച്ച് മിക്കവര്‍ക്കും ധാരണയുണ്ടാകും. ഇല്ലാത്ത പക്ഷം പുസ്തകങ്ങളിലോ, ഇന്റര്‍നെറ്റ് വഴിയോ മനസ്സിലാക്കാവുന്നതേയുള്ളു. ഇനി ഇത്തരം ചെറുവ്യായാമമുറകള്‍ ശീലിക്കുക, ആരോഗ്യവാനായ് ജീവിക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല