യുഎസില്‍ ഒഹായോ സംസ്ഥാനത്തെ സനെസ്്വില്‍ പട്ടണത്തിനു സമീപമുള്ള മൃഗശാലയില്‍നിന്നു രക്ഷപ്പെട്ട കടുവകളും സിംഹങ്ങളും കരടികളും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ടെറി തോംപ്സണ്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മസ്കിംഗം കണ്‍ട്രി ആനിമല്‍ ഫാമില്‍നിന്ന് അമ്പതോളം വലിയ മൃഗങ്ങളാണ് പുറത്തുകടന്നത്. പ്രദേശത്ത് ചുറ്റിനടക്കുന്ന മൃഗങ്ങളെ പൂര്‍ണമായും കീഴടക്കുന്നതുവരെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സ്കൂളുകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കൂടുകള്‍ തുറന്നുവിട്ടശേഷം ചൊവ്വാഴ്ച തോംപ്സണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. തോംപ്സന്റെ ദേഹത്ത് മൃഗങ്ങള്‍ ആക്രമിച്ച പാടുകളുണ്ട്. 40 ഏക്കര്‍ വരുന്ന മൃഗശാലയില്‍ ചെന്നായ്, ജിറാഫ്, ഒട്ടകം, കുരങ്ങ് തുടങ്ങിയ മൃഗങ്ങളും ഉണ്ടായിരുന്നു. ആക്രമണ ഭീഷണി ഉയര്‍ത്തുന്ന വലിയ മൃഗങ്ങളില്‍ അധികവും കരടികളാണ്.
സംഭവസ്ഥലത്തെത്തിയ അധികൃതര്‍ 25 ഓളം മൃഗങ്ങളെ വെടിവച്ചിട്ടു. പുറത്തുകടന്ന മൃഗങ്ങള്‍ ആരെയെങ്കിലും ആക്രമിച്ചതായി റിപ്പോര്‍ട്ടില്ല. മൃഗങ്ങളെ കീഴടക്കുന്നതിന് ഒഹായോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്വറല്‍ റിസോഴ്സസിലെയും കൊളംബസ് മൃഗശാലയിലെയും ഉദ്യോഗസ്ഥരുടെ സേവനം തേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല