1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2023

സ്വന്തം ലേഖകൻ: 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1,42,848 ലക്ഷം സ്റ്റുഡന്റ് വീസകള്‍ യുകെ അനുവദിച്ചതായി റിപ്പോര്‍ട്ട്. മുൻ വർഷത്തേക്കാൾ 54% (49,883 അധിക വീസകള്‍) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജൂണിന് ശേഷം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഗ്രാന്‍ഡുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്,

ഇപ്പോള്‍ അത് ഏഴ് ഇരട്ടിയോളമാണ്. യുകെ ഗവണ്‍മെന്റിന്റെ ഹോം ഓഫിസാണ് ഔദ്യോഗിക റിപ്പോര്‍ട്ടിലൂടെ കണക്കുകൾ പുറത്തു വിട്ടത്. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ പ്രധാന അപേക്ഷകര്‍ക്ക് 4,98,626 സ്‌പോണ്‍സര്‍ ചെയ്ത വിദ്യാർഥി വീസകള്‍ അനുവദിച്ചിട്ടുണ്ട്.

അതായത് 2022 ജൂണില്‍ അവസാനിച്ച വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലും 2019 ജൂണില്‍ അവസാനിച്ച വര്‍ഷത്തിനേക്കാള്‍ ഇരട്ടിയുമാണ് (108% വർധന). ഇന്ത്യക്ക് പിന്നിലായി ചൈനയാണ് നിലവില്‍. 1.07 ലക്ഷം വീസകളാണ് പ്രസ്തുത കാലയളവില്‍ അനുവദിച്ചത്. സ്‌പോണ്‍സേഡ് സ്റ്റഡി ഗ്രാന്‍ഡുകളില്‍ പകുതിയോളവും ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. നൈജീരിയ, പാക്കിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.