സ്വന്തം ലേഖകൻ: കേരള സർക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക വരുത്തിയവർക്ക് പിഴയില്ലാതെ അംശാദായം മാത്രം അടക്കാനുള്ള അവസാനതീയതി നവംബർ 21.പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരമാണ് സർക്കാർ നൽകുന്നത്. ഇതിനുള്ളിൽ ആണെങ്കിൽ മുടങ്ങിയ അംശാദായം മാത്രം അടക്കാം. അല്ലെങ്കിൽ ഒരുവർഷം അടക്കൽ വൈകിയാൽ 15ശതമാനം പിഴയടക്കണമെന്നാണ് ക്ഷേമനിധി ചട്ടത്തിൽ പറയുന്നത്.
കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്.പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചുനടത്താനായി 2008ലാണ് പ്രവാസി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുന്നത്. വിവിധതരം പെൻഷനുകൾ, മരണാനന്തര സഹായം, ചികിത്സ, വിവാഹം, പ്രസവം തുടങ്ങിയവക്ക് സഹായം ലഭിക്കാനുള്ള പദ്ധതികൾ ബോർഡിന് കീഴിൽ ഉണ്ട്.
എന്നിട്ടും 2.25 ലക്ഷം പേർ മാത്രമാണ് ബോർഡിൽ അംഗങ്ങളായുള്ളത്. അംഗങ്ങൾക്ക് മാത്രമേ ബോർഡിെൻറ ആനുകൂല്യങ്ങൾ ലഭിക്കൂ. ഇതിനാൽ എത്രയും പെട്ടെന്ന് അംഗങ്ങളാവണമെന്ന് പ്രവാസികളെ അധികൃതർ ഉണർത്തുന്നു. മാസം 300 രൂപ മാത്രമാണ് അടക്കേണ്ടത്. എന്നാൽ, ഇതിലും പലരും വീഴ്ച വരുത്തുന്നുണ്ട്.ഇതിനാലാണ് ഇപ്പോൾ അംശാദായം പിഴ ഇല്ലാതെ അടക്കാനുള്ള സൗകര്യം ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.അംഗത്വത്തിനുളള അപേക്ഷാഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിെൻറ ഓഫിസുകളിൽ നിന്ന് ലഭിക്കും. ജില്ലകളിലെ കലക്ടറേറ്റുകളിൽ
പ്രവർത്തിക്കുന്ന നോർക്ക സെല്ലുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും. ബോർഡിെൻറ www.pravasiwelfarefund.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഫോം ഉപയോഗിക്കാം. അപേക്ഷയോടൊപ്പം 200 രൂപ രജിസ്േട്രഷൻ ഫീസ് നൽകണം. നടപടിക്രമങ്ങൾ പൂർത്തിയായാൽ പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളാകാം.
പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് കുടിശ്ശിക പിഴയില്ലാതെ അടക്കാൻ സർക്കാർ നൽകിയ അവസരം സംബന്ധിച്ച വിവരങ്ങൾ നൽകാൻ ദോഹയിൽ കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവിസ് ഹെൽപ്ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. നോർക്ക തിരിച്ചറിയൽ കാർഡ് ഇൻഷുറൻസ് പരിരക്ഷ നാല് ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്. വൈകുന്നേരം ആറ് മുതൽ എട്ടുവരെ വിവരങ്ങൾ ലഭ്യമാണ്. ഫോൺ: 55989891, 55115899, 5085 3891.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല