സ്വന്തം ലേഖകൻ: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
അനുമതി വേണമെന്നത് സാമൂഹികമാധ്യമങ്ങളിലുംമറ്റുമുണ്ടായ തെറ്റായ പ്രചാരണമാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായിരിക്കാം ഇത്തരത്തിൽ വ്യാജവാർത്തകൾക്കുപിന്നിൽ പ്രവർത്തിക്കുന്നത്.
പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ പേരിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകിയ സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ അത്തരം പരാതികൾ കൃത്യമായും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടുദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി കേന്ദ്രമന്ത്രി ശനിയാഴ്ച മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല